സ്നേഹംനിറച്ച 18 ലക്ഷം പൊതിച്ചോറുകള്‍

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചൊവ്വാഴ്ച പൊതിച്ചോര്‍ വിതരണംചെയ്യുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍
മഞ്ചേരി
"വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ' മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതുവരെ വിതരണംചെയ്തത് 18 ലക്ഷം പൊതിച്ചോറുകള്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള പൊതിച്ചോര്‍ വിതരണത്തിന്റെ 1952–ാമത് ദിനമായ ചൊവ്വാഴ്ചയാണ് 18 ലക്ഷം പൂര്‍ത്തിയായത്. നാടിനെ നടുക്കിയ മഹാപ്രളയകാലത്തും ലോക് ഡൗൺ നാളുകളിലും ഒരുദിവസംപോലും ഉച്ചഭക്ഷണം മുടങ്ങിയിരുന്നില്ല. രാഷ്ട്രീയ -സാമൂഹിക ഭേദമന്യേ ഏവരും ഏറ്റെടുത്ത പദ്ധതിയിൽ ദിനവും ആയിരത്തോളം പൊതിച്ചോറുകളാണ് വിതരണംചെയ്യുന്നത്. ഓരോ ദിവസവും നിശ്ചയിക്കപ്പെട്ട മേഖലാ കമ്മിറ്റികൾക്കുകീഴിലെ യൂണിറ്റുകൾവഴിയാണ് ശേഖരണം. ചൊവ്വാഴ്ചത്തെ വിതരണത്തില്‍ ജില്ലാ കമ്മിറ്റിയംഗങ്ങളായ സി വിബിൻ, മുഹമ്മദലി ശിഹാബ്, മഞ്ചേരി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ രോഷിത്, കെ സൽമാൻ, പി രഞ്ജിത്ത്, പി അഫ്സൽ, പി ജമാൽ, കെ അൻഷാദ് എന്നിവർ പങ്കെടുത്തു.









0 comments