Deshabhimani

ജനവാസ കേന്ദ്രത്തിലെ 
ആക്രിക്കടയിൽ വൻ തീപിടിത്തം

a

ചമ്രവട്ടം നരിപ്പറമ്പിൽ ജനവാസ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന ആക്രിക്കടയിലുണ്ടായ തീപിടിത്തം

വെബ് ഡെസ്ക്

Published on Sep 30, 2026, 12:43 AM | 1 min read

തിരൂർ

ചമ്രവട്ടം നരിപ്പറമ്പിൽ ജനവാസ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന ആക്രിക്കടയിൽ വൻ തീപിടിത്തം. തീ സമീപത്തെ വീടുകളിലേക്ക് പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തിങ്കൾ രാത്രി എട്ടരയോടെയായിരുന്നു അപകടം. നരിപ്പറമ്പ് - പൊന്നാനി റോഡിൽ പ്രവർത്തിക്കുന്ന ആക്രിക്കടയിലാണ് തീപിടിത്തമുണ്ടായത്. വൈകിട്ട് ജീവനക്കാർ കട അടച്ച് പോയതിന് പിന്നാലെയായിരുന്നു സംഭവം. ശക്തമായ പുക ഉയർന്നതോടെയാണ് സംഭവം നാട്ടുകാർ ശ്രദ്ധിച്ചത്. തീ പല ഭാഗങ്ങളിൽനിന്നായി പടർന്നത് ആശങ്ക വർധിപ്പിച്ചു. ഇരു ഭാഗങ്ങളിലും പിറകിലും ഉൾപ്പെടെ വീടുകളും കെട്ടിടങ്ങളുമുള്ള ഭാഗത്താണ് ആക്രിക്കട പ്രവർത്തിച്ചിരുന്നത്. വീടുകളിലേക്ക് പടരാതിരുന്നത് ആശ്വാസമായി. വർഷങ്ങളായി അനധികൃതമായാണ് കേന്ദ്രം പ്രവർത്തിക്കുന്നതെന്നും പഞ്ചായത്ത് അധികൃതരുടെ മൗനാനുവാദമുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെയോടെയാണ് തീ പൂർണമായും അണച്ചത്. 30 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home