Deshabhimani

സമരപാതകളിലെ വക്കീൽ

a

അഡ്വ. ശ്രീധരൻ നായർ

avatar
ടി വി സുരേഷ്‌

Published on Sep 15, 2026, 12:15 AM | 2 min read

മഞ്ചേരി

അഭിഭാഷകന്റെ ഗൗണിനൊപ്പം തൊഴിലാളികളുടെ സമരപതാകയും കൈവിടാതെ നടന്ന ജീവിതമാണ് അഡ്വ. സി ശ്രീധരൻ നായരുടേത്. കോടതിമുറിയിൽ നിയമത്തിന്റെ ഭാഷ സംസാരിക്കുമ്പോഴും തൊഴിലാളികളുടെ അവകാശങ്ങൾക്കായി സമരമുഖത്ത് സജീവമായിരുന്നു. സിഐടിയു ജില്ലാ സമ്മേളനത്തിന് മഞ്ചേരി വേദിയാകുമ്പോൾ ഏറനാട്ടിലെ തൊഴിലാളി മുന്നേറ്റങ്ങളുടെ ചരിത്രത്തിൽ ശ്രീധരൻ നായർ നടത്തിയ ഇടപെടലുകളും പോരാട്ടങ്ങളും നിറയുന്നു. 1972ലാണ്‌ ഏറനാട് പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) പ്രസിഡന്റ്‌ സ്ഥാനത്തെത്തുന്നത്‌. 1972ലെ അഖിലേന്ത്യാ പണിമുടക്കിൽ പുല്ലങ്കോട് റബർ എസ്റ്റേറ്റിലെ തൊഴിലാളികളോട് സഖാവ് കുഞ്ഞാലി സമരത്തിന് ആഹ്വാനം ചെയ്തെങ്കിലും ആരും പങ്കെടുത്തില്ല. തുടർന്ന് യൂണിയൻ പിരിച്ചുവിട്ടു. പിന്നീട് ശ്രീധരൻ നായർ പ്രസിഡന്റായെത്തിയതോടെ സംഘടന ശക്തമായി. 101 തൊഴിലാളികളിൽ 99 പേരും അംഗങ്ങളായി. റബർ ഷീറ്റ് നിർമാണത്തിനുപയോഗിച്ച ക്ലോറിൻ വസ്ത്രങ്ങൾ നശിപ്പിക്കുന്നതിനാൽ തൊഴിലാളികൾക്ക് വർഷത്തിൽ നാല് ജോഡി യൂണിഫോം വേണമെന്ന ആവശ്യം ഉയർന്നു. കോൺഗ്രസ് യൂണിയൻ നേതാവ് ആര്യാടൻ മുഹമ്മദിന്റെ സമ്മതം വേണമെന്ന മാനേജ്മെന്റ് നിലപാട് ശ്രീധരൻ നായർ തള്ളി. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പണിമുടക്കുമെന്ന് അറിയിച്ചതോടെ കമ്പനി വഴങ്ങി. ദീർഘകാലം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. 1977ൽ കോട്ടക്കൽ ആര്യവൈദ്യശാലയിലെ സീസണൽ തൊഴിലാളികൾക്ക്‌ വർഷം മുഴുവൻ തൊഴിൽ ഉറപ്പാക്കുന്നതിനും ശ്രീധരൻ നായരുടെ ഇടപെടൽ വഴിയൊരുക്കി. അദ്ദേഹത്തെ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുപ്പിക്കില്ലെന്ന മാനേജ്മെന്റ് നിലപാടിനെതിരെ സിഐടിയു ജില്ലാ സെക്രട്ടറി കെ സെയ്താലിക്കുട്ടി ശക്തമായി നിലകൊണ്ടു. തുടർചർച്ചകളിൽ ശ്രീധരനെ പങ്കെടുപ്പിക്കാൻ അധികൃതർ നിർബന്ധിതരായി. കുറ്റിപ്പുറം ഡിറ്റർജൻസിലെയും മഞ്ചേരി സിഡ്കെലിലെയും വേതനവർധന സമരങ്ങൾക്കും നേതൃത്വം നൽകി. ​1973ൽ കരുവാരകുണ്ട് എസ്റ്റേറ്റിലെ സമരത്തിനിടെ സിഐടിയു പ്രവർത്തകൻ ഉമ്മന് കത്തികുത്തേറ്റു. ഐഎൻടിയുസി പ്രവർത്തകൻ ചീനി മുഹമ്മദ് കൊല്ലപ്പെട്ടതിനെ തുടർന്ന് ശ്രീധരൻ നായർക്ക് വധഭീഷണിയുണ്ടായി. സിഐടിയു പ്രവർത്തകരുടെ സംരക്ഷണത്തിലായിരുന്നു പിന്നീട് പ്രവർത്തനം. 1969ൽ മഞ്ചേരി കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. അതോടൊപ്പം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും സജീവമായി. ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ്, കേരള ബാർ കൗൺസിൽ ചെയർമാൻ, കേരള ബാർ ഫെഡറേഷൻ ചെയർമാൻ, നുവാൽ നിയമ സർവകലാശാല വൈസ് ചാൻസലർ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

P Rajeev.jpg

01

print edition സർക്കാരിന്‌ കൂട്ടുത്തരവാദിത്വം നഷ്ടമായി: പി രാജീവ്‌
Kerala Pravasi Sangham

02

print edition ദ്രോഹ നടപടികൾ അവസാനിപ്പിക്കണം; പ്രവാസികളുടെ കലക്ടറേറ്റ് മാർച്ച്‌ ഇന്ന്‌
Sreemathi

03

print edition സ്ത്രീശബ്ദം ചെറുകഥാ പുരസ്‌കാര വിതരണം; സാമൂഹിക പ്രശ്‌നങ്ങൾ കഥകളിലൂടെ അടയാളപ്പെടുത്തണം: പി കെ ശ്രീമതി
deshabhimani section

Recommended

Deshabhimani
Home