ad
Deshabhimani

മാസാണ്‌ മാറഞ്ചേരി

Every Thursday, a doctor and nurse will arrive in a vehicle with essential medicines to those suffering from lifestyle diseases in their old age.

മാറഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം

avatar
പി എ സജീഷ്‌

Published on Sep 25, 2025, 01:32 AM | 2 min read

പൊന്നാനി

വാർധക്യത്തിൽ ജീവിതശൈലി രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുടെ അടുത്തേക്ക് എല്ലാ വ്യാഴാഴ്ചയും ഡോക്ടറും നഴ്സും അവശ്യ മരുന്നുമായി വാഹനത്തിൽ എത്തും. നിരവധി രോഗികൾ ഡോക്ടറെ കാത്തുനിൽക്കുന്നുണ്ടാവും. ഡോക്ടറെ കണ്ട് മരുന്ന് കിട്ടിയ സന്തോഷത്തിൽ രോഗികൾ മടങ്ങും. പുറങ്ങ്, കാഞ്ഞിരമുക്ക് നിവാസികൾ കിലോമീറ്ററുകൾ താണ്ടി പരിച്ചകത്തെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്താൻ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് മാറഞ്ചേരി പഞ്ചായത്ത് ‘കോസ്റ്റൽ ഒപി’ പേരിൽ മൊബൈൽ ക്ലിനിക് തുടങ്ങിയത്. 2023–ലാണ് ആരോഗ്യമേഖലയിലെ ഉന്നമനം ലക്ഷ്യമിട്ട് പദ്ധതിക്ക് തുടക്കമിട്ടത്. ജില്ലയിൽ മൊബൈൽ ക്ലിനിക്കിന് തുടക്കമിട്ട പഞ്ചായത്താണ് മാറഞ്ചേരി. ​കുടുംബാരോഗ്യ 
കേന്ദ്രത്തിന് 
പുത്തൻ കെട്ടിടം ​കെട്ടിലും മട്ടിലും സ്വകാര്യ ആശുപത്രിയോട് കിടപിടിക്കുന്നതാണ് മാറഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം. 66.8 ലക്ഷം രൂപ വിനിയോഗിച്ചാണ് നാഷണൽ ഹെൽത്ത് മിഷന്റെ സഹായത്തോടെ മാറഞ്ചേരി പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിച്ചത്. കഴിഞ്ഞ ആഗസ്‌തിൽ മന്ത്രി വീണാ ജോർജ് നാടിന് സമർപ്പിച്ചു. ഒപിയും നിരീക്ഷണമുറിയും ഫാർമസിയും ഉൾപ്പെടെ മികച്ച സൗകര്യമുള്ള കുടുംബാരോഗ്യകേന്ദ്രമായി മാറഞ്ചേരി മാറി. ദിവസം നൂറിലധികം പേരാണ് ചികിത്സയ്‌ക്ക്‌ എത്തുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ പുറങ്ങ്, കാഞ്ഞിരമുക്ക്, മുക്കാല എന്നിവിടങ്ങളിൽ സബ് സെന്ററുകളും പ്രവർത്തിക്കുന്നു. മെഡിക്കൽ ഓഫീസർ ഉൾപ്പെടെ മൂന്ന് ഡോക്ടർമാർ, രണ്ട് നഴ്സ്‌, രണ്ട് ഫാർമസിസ്റ്റ്, 25–ഓളം ജീവനക്കാരുമായി മാറഞ്ചേരിയുടെ ആരോഗ്യത്തിന് താങ്ങും കരുതലുമായി മുന്നേറുകയാണ് മാറഞ്ചേരി. പുതിയ കെട്ടിടം നിർമിച്ചതോടെ പഴയ കെട്ടിടം തിങ്കളാഴ്ചകളിൽ ഗർഭിണികളുടെ ക്ലിനിക്ക്, ബുധനാഴ്ചകളിൽ കുട്ടികളുടെ കുത്തിവയ്‌പ്പ് എന്നിങ്ങനെ പബ്ലിക് ഹെൽത്ത് വിങ്ങായി പ്രവർത്തിക്കുന്നു. ആരോഗ്യമേഖലയിൽ മാത്രം അഞ്ച് വർഷത്തിനുള്ളിൽ 3.7 കോടി രൂപയാണ്‌ ചെലവഴിച്ചത്. കൂടാതെ ഉൽപ്പാദന മേഖലയ്‌ക്ക് നാലര കോടിയും കാർഷിക മേഖലയ്‌ക്ക് രണ്ടരക്കോടിയും പഞ്ചായത്ത് ചെലവഴിച്ചു. 20 വർഷത്തിലധികമായി തരിശായി കിടന്ന തുറുവാണം കിഴക്കേക്കോളിലെ 40 ഏക്കർ സമൃദ്ധി പദ്ധതിയിലൂടെ കൃഷിയോഗ്യമാക്കി. ഇവയ്‌ക്ക്‌ പുറമേ പാർപ്പിടം, വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ, സാമൂഹ്യക്ഷേമം, സ്വയംതൊഴിൽ തുടങ്ങിയ മേഖലകളിൽ മികവാർന്ന പദ്ധതികൾ നടപ്പാക്കി. ​അംഗീകാര നിറവ് പഞ്ചായത്ത് നടപ്പാക്കിയ വിവിധങ്ങളായ മികച്ച പ്രവർത്തനത്തിന്റെ ഭാഗമായി 2023–24ൽ ജില്ലയിൽ ഒന്നാം സ്ഥാനത്തോടെ സ്വരാജ് ട്രോഫി കരസ്ഥമാക്കി. ആരോഗ്യമേഖലയിൽ എൻഎബിഎച്ച് അംഗീകാരവും കായകൽപ്പ പുരസ്കാരവും മാലിന്യ സംസ്കരണത്തിൽ മികച്ച സിഡിഎസിനുള്ള പുരസ്കാരവും മാറഞ്ചേരിയെ തേടിയെത്തി. വിദ്യാലയങ്ങളിൽ പച്ചത്തുരുത്ത്, ഔഷധോദ്യാനം, അടുക്കളത്തോട്ടം എന്നിവ നടപ്പാക്കിയതിന്റെ ഭാഗമായി ഹരിത കേരള മിഷൻ പ്രത്യേക പുരസ്കാരവും ലഭിച്ചു. ​വികസന നേട്ടങ്ങൾ • പിയൂഷം പദ്ധതിയിലൂടെ ഹൃദ്രോഗം, ഓട്ടിസം, ക്യാൻസർ ബാധിതരായ നിർധന രോഗികൾക്ക് പോഷകാഹാരം വിതരണം ചെയ്തു. • ശുചിത്വ ഭവനങ്ങളെ കണ്ടെത്തി നൂതന പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിത ഭവനം പദ്ധതി നടപ്പാക്കി. • സ്ത്രീകൾക്കായി മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു. • ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയവർക്കെല്ലാം വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി. • മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകി. • എസ്‌സി വിദ്യാർഥികൾക്ക്‌ ലാപ്ടോപ്പും പഠനോപകരണവും സ്കോളർഷിപ്പും നൽകി. • പുറങ്ങ് ജിഎൽപി സ്കൂളിന് 70 ലക്ഷം രൂപ ചെലവിൽ റോഡും സ്ഥലവും നൽകി. • ഹെൽത്ത് ഗ്രാൻഡ് ഫണ്ടായ 55.5 ലക്ഷം ചെലവിൽ ഫാമിലി വെൽനസ് സെന്റർ നിർമാണം പുരോഗമിക്കുന്നു. • നിലവിലെ മിനി എംസിഎഫുകൾക്ക് പുറമേ 16 പുതിയവകൂടി. • അംഗപരിമിതർക്ക് സ്വയംതൊഴിൽ യൂണിറ്റ്. • സ്‌ത്രീകൾക്ക് സ്വയം തൊഴിൽ യൂണിറ്റുകൾ. • ഹരിതകർമസേന അംഗങ്ങൾക്ക് സമഗ്ര ഇൻഷൂറൻസ് പദ്ധതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home