ഓര്‍മകളില്‍ നിറഞ്ഞ് ഇ എം എസ്

അരീക്കോട്
"ഇ എം എസിന്റെ ലോകം' ദേശീയ സെമിനാറിന്റെ ഭാഗമായി സിപിഐ എം ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മൂന്നിടങ്ങളിലായി "ഇ എം എസ് സ്‌മൃതിസദസ്സ്' സംഘടിപ്പിച്ചു. ചീക്കോട്,- മുതുവല്ലൂർ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിളയിൽ പറപ്പൂര്‍ വിപിഎയുപി സ്കൂളിൽ നടത്തിയ പരിപാടി പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ കെ ജയദേവൻ പാലക്കാട് ഉദ്ഘാടനംചെയ്തു. 1948ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ നിരോധിച്ച് നേതാക്കളെ വേട്ടയാടിയപ്പോള്‍ ഇ എം എസ് ഒളിവില്‍കഴിഞ്ഞ പ്രദേശമാണിത്. വാര്‍ഡ് മെമ്പര്‍ എ വേലായുധൻ അധ്യക്ഷനായി. സിപിഐ എം അരീക്കോട് ഏരിയാ സെക്രട്ടറി എൻ കെ ഷൗക്കത്തലി, ഏരിയാ കമ്മിറ്റിയംഗങ്ങളായ എൻ അയ്യപ്പൻകുട്ടി, ഉമ്മർ കുഞ്ഞാപ്പി, ചീക്കോട് ലോക്കല്‍ സെക്രട്ടറി പി എ മുസ്തഫ, മുതുവല്ലൂര്‍ ലോക്കല്‍ സെക്രട്ടറി കെ പി ഷക്കീർ എന്നിവർ സംസാരിച്ചു. സി പി പ്രദീപ് കുമാർ സ്വാഗതവും കെ എം ബിന്ദു നന്ദിയും പറഞ്ഞു. അരീക്കോട് മൈത്ര ഓഡിറ്റോറിയത്തിൽ വെറ്റിലപ്പാറ,- ഊർങ്ങാട്ടിരി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ സ്‌മൃതിസദസ്സ് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം എം ഗിരീഷ് ഉദ്ഘാടനംചെയ്തു. ഊർങ്ങാട്ടിരി ലോക്കൽ കമ്മിറ്റിയംഗം പി അബൂബക്കർ അധ്യക്ഷനായി. ഏരിയാ കമ്മിറ്റിയംഗം കെ ജിനേഷ്, വെറ്റിലപ്പാറ ലോക്കല്‍ സെക്രട്ടറി ബേബി മാത്യു, ഊര്‍ങ്ങാട്ടിരി ലോക്കല്‍ സെക്രട്ടറി കെ ഷൗക്കത്തലി, ടി മോഹൻദാസ്, പി കെ മണി എന്നിവർ സംസാരിച്ചു. ബി പി രാജഗോപാൽ സ്വാഗതവും പി കെ റാഫി നന്ദിയും പറഞ്ഞു. കീഴുപറമ്പ് ലോക്കൽ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ കുറ്റൂളിയിൽ നടന്ന സ്‌മൃതിസദസ്സ് സിപിഐ എം പാലക്കാട് ജില്ലാ കമ്മിറ്റിയംഗം നിതിൻ കണിച്ചേരി ഉദ്ഘാടനംചെയ്തു. ലോക്കല്‍ സെക്രട്ടറി കെ ശശികുമാർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം കെ ഭാസ്കരൻ, ഇ കെ ഗോപാലകൃഷ്‌ണൻ, സി പി എം റഫീഖ് എന്നിവർ സംസാരിച്ചു. കെ കെ ഷംസുദ്ദീൻ സ്വാഗതവും എ വി സുധീർ നന്ദിയും പറഞ്ഞു.










0 comments