Deshabhimani

ചരിത്രം തിരുത്തി വെറൂർ

a

വെറൂർ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിൽ പാറപ്പുറത്ത് നടന്ന ആഹ്ളാദ പ്രകടനം

വെബ് ഡെസ്ക്

Published on Sep 30, 2026, 12:59 AM | 1 min read

എടപ്പാള്‍ ​

കാലടി പഞ്ചായത്തിലെ വെറൂര്‍ 12-ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം. 341 വോട്ടിന്റെ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എസ് അഭിലാഷ് തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ഇത്രയധികം ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുന്നത്. ആകെയുള്ള 1384ല്‍ 1063 വോട്ടുകളാണ് പോള്‍ചെയ്തത്. ഇതില്‍ എല്‍ഡിഎഫിന് 615, ബിജെപിക്ക് 274, യുഡിഎഫിന് 174 വോട്ടുകളാണ്‌ ലഭിച്ചത്. ബൂത്ത് ഒന്നില്‍ ആകെ പോള്‍ചെയ്തത് 526 വോട്ടാണ്. ഇതില്‍ എല്‍ഡിഎഫിന് 290 വോട്ടും ബിജെപിക്ക് 153 വോട്ടും യുഡിഎഫിന് 83 വോട്ടും ലഭിച്ചു. 137 വോട്ടിന്റെ ലീഡാണ് എല്‍ഡിഎഫ് ഇവിടെ നേടിയത്. ബൂത്ത് രണ്ടില്‍ ആകെ പോള്‍ചെയ്തത് 537 വോട്ടാണ്. എല്‍ഡിഎഫിന് 325, ബിജെപിക്ക് 121, യുഡിഎഫിന് 91 വോട്ടും ലഭിച്ചു. 204 വോട്ടിന്റെ ലീഡാണ് ഇവിടെ നേടിയത്. കഴിഞ്ഞ തവണ 143 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. യുഡിഎഫ് ഇത്തവണയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എല്‍ഡിഎഫ് അംഗമായിരുന്ന കെ രവിയുടെ നിര്യാണത്തെ തുടര്‍ന്നാണ് വെറൂരില്‍ ഉപതെരഞ്ഞെടുപ്പ്. വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് പാറപ്പുറത്തും വെറൂരിലും അണ്ണക്കമ്പാടും പ്രകടനങ്ങള്‍ നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home