Deshabhimani

ചികിത്സാപ്പിഴവിനെത്തുടർന്ന് യുവാവിന്റെ മരണം

എംഎൽഎ ഓഫീസിലേക്ക് 
ഡിവൈഎഫ്ഐ മാർച്ച് നടത്തി

Medicine

എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിൽ യുവാവ് മരിച്ച സംഭവത്തിൽ കളമശേരി എംഎൽഎ ഓഫീസിനുമുന്നിൽ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി നിഖിൽ ബാബു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 30, 2026, 01:25 AM | 1 min read

കളമശേരി

എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ കളമശേരി എംഎൽഎ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധമാർച്ച് നടത്തി. മത്സ്യത്തൊഴിലാളിയായ യുവാവിന്റെ മരണത്തിനിടയാക്കിയ വിഷയത്തിൽ ഒരുതരത്തിലും ഇടപെടാതിരുന്ന ഫിഷറീസ് മന്ത്രിയും എംഎൽഎയുമായ വി ഇ അബ്ദുൾ ഗഫൂറിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. എൻഎഡി റോഡിൽനിന്ന് ആരംഭിച്ച മാർച്ച് എംഎൽഎ ഓഫീസിലേക്കുള്ള റോഡിൽവച്ച് പൊലീസ് തടഞ്ഞെങ്കിലും പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ ഓഫീസ് വാതിൽക്കലെത്തി.


ജില്ലാ സെക്രട്ടറി നിഖിൽ ബാബു മാർച്ച്‌ ഉദ്ഘാടനം ചെയ്തു. ഖലീൽ റഹ്മാന്റെ മരണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തി കുടുംബത്തിന് നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ്‌ കെ ആർ ഹേമന്ത് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ ബിബിൻ വർഗീസ്, ബ്ലോക്ക് സെക്രട്ടറി റിഞ്ചു രാജ്, മുഹമ്മദ് ഇഖ്ബാൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home