Deshabhimani

മഞ്ചേരി മെഡിക്കൽ കോളേജ് ഓഡിറ്റോറിയം നിർമാണം നിലച്ചു

കാടുകയറി  നശിച്ചുകൊണ്ടിരിക്കുന്ന മെഡിക്കൽ കോളേജ് ഓഡിറ്റോറിയം

കാടുകയറി നശിച്ചുകൊണ്ടിരിക്കുന്ന മെഡിക്കൽ കോളേജ് ഓഡിറ്റോറിയം

വെബ് ഡെസ്ക്

Published on Oct 24, 2026, 12:30 AM | 1 min read

മഞ്ചേരി

ഫണ്ട് അനുവദിച്ചിട്ടും അനന്തമായി നീണ്ട് മഞ്ചേരി മെഡിക്കൽ കോളജ് ഓഡിറ്റോറിയം സമുച്ചയ നിർമാണം. വൈദ്യുതീകരണവും ഫർണിച്ചർ സ്ഥാപിക്കലുമാണ്‌ പൂർത്തിയാക്കാനുള്ളത്. അധികൃതരുടെ അനാസ്ഥമൂലം കോടികൾ മുടക്കിയ കെട്ടിടം കാടുമൂടി നശിക്കുകയാണ്. കാമ്പസിന്റെ പ്രധാന ഭാഗത്ത് അഞ്ച്‌ വർഷം മുന്പാണ് കിറ്റ്കോയുടെ നേതൃത്വത്തിൽ ഓഡിറ്റോറിയത്തിന്റെ നിർമാണം ആരംഭിച്ചത്. മൂന്നരക്കോടി രൂപയുടെ പ്രാരംഭ എസ്റ്റിമേറ്റ് പിന്നീട് 8.5 കോടിയായി പുതുക്കി അംഗീകാരം നേടിയെടുത്തു. ആകെ 10 കോടി രൂപ ചെലവിട്ടാണ് മൂന്ന് നില കെട്ടിടം നിർമിച്ചത്. ബേസ്‌മെന്റിൽ പാർക്കിങ് സൗകര്യവും തറനിലയിൽ ഓഫീസും മുകൾനിലയിൽ 600 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഗസ്റ്റ് മുറികളും ഒരുക്കി. പണികൾ അവസാനഘട്ടത്തിൽ എത്തിനിൽക്കെ അധികൃതരുടെ അനാസ്ഥയിൽ നിർമാണം നിലച്ചു. ഇതോടെ കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home