എൻക്യുഎഎസ് അംഗീകാര നിറവിൽ ജില്ല

സ്വന്തം ലേഖകന്‍ മലപ്പുറം വീണ്ടും ദേശീയ അംഗീകാരനിറവില്‍ ജില്ല. സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണനിലവാരം അടിസ്ഥാനമാക്കി നല്‍കുന്ന എന്‍ക്യുഎഎസ് (നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്) അംഗീകാരം ജില്ലയിലെ മൂന്ന് ആരോഗ്യകേന്ദ്രങ്ങള്‍ക്ക് ലഭിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി, ചുങ്കത്തറ പഞ്ചായത്തിലെ പൂക്കോട്ടുമണ്ണ ജനകീയാരോഗ്യകേന്ദ്രം, കൊണ്ടോട്ടി നഗരസഭ മേലങ്ങാടി ജനകീയാരോഗ്യകേന്ദ്രം എന്നിവയാണ് പുതുതായി അംഗീകാരം നേടിയത്. 92 ശതമാനം പോയിന്റോടെയാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ നേട്ടം. പൂക്കോട്ടുമണ്ണക്ക് 85.26 ശതമാനവും മേലങ്ങാടിക്ക് 82.77 ശതമാനവും പോയിന്റുമുണ്ട്. അന്തർദേശീയ നിലവാര നിർണയ ഏജൻസിയായ ദി ഇന്റർനാഷണൽ സൊസൈറ്റി ഫോര്‍ ക്വാളിറ്റി ഇന്‍ ഹെൽത്ത് കെയര്‍ (ഐഎസ്‌ക്യുയുഎ) അംഗീകരിച്ചതാണ് എൻക്യുഎഎസ്. ജില്ലാതല പരിശോധന, സംസ്ഥാനതല പരിശോധന, ദേശീയതല പരിശോധന എന്നിവയ്ക്കുശേഷമാണ് എൻക്യുഎഎസ് അംഗീകാരം നൽകുന്നത്. അംഗീകാരം ലഭിച്ച ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ നിരക്കിലും, കിടത്തിച്ചിത്സയില്ലാത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും രണ്ട് ലക്ഷം രൂപവീതം മൂന്ന് വർഷത്തേക്ക് ഇൻസെന്റീവും ലഭിക്കും. മൂന്ന് വർഷത്തിനുശേഷം ദേശീയതല പുനഃപരിശോധനയുണ്ടായിരിക്കും.










0 comments