കാനഡയിലെ ഡിഫറൻസ് മേക്കർ പുരസ്‌കാരം നേടി മുഹമ്മദ് റയാൻ

മുഹമ്മദ് റയാൻ
മലപ്പുറം
കാനഡയിലെ ‘റിക് ഹാൻസൻ ഫൗണ്ടേഷൻ സ്കൂൾ പ്രോഗ്രാ’മിന്റെ ഡിഫറൻസ് മേക്കർ ഓഫ് ദി ഇയർ പുരസ്‌കാരം മഅദിൻ ഏബ്ൾ വേൾഡ് സ്പെഷ്യൽ സ്കൂളിലെയും ലൈഫ് ഷോർ റിഹാബിലിറ്റേഷൻ സെന്ററിലെയും പൂർവ വിദ്യാർഥിയായ മുഹമ്മദ് റയാന്. റിക് ഹാൻസൻ ഫൗണ്ടേഷൻ ദേശീയ ആക്സസിബിലിറ്റി വാരാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി മേഖലയിലെ നേതൃത്വത്തിനും ഇടപെടലുകൾക്കുമാണ് പുരസ്‌കാരം നൽകുന്നത്. ബഹുമതി നേടുന്ന ആദ്യ ഇന്ത്യക്കാരനും ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയുമാണ് റയാൻ. 2023-ൽ കുടുംബസമേതം കാനഡയിലേക്ക് കുടിയേറിയ റയാൻ, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ട്. സ്വന്തം അനുഭവങ്ങൾ പങ്കുവച്ച് കാനഡയിലെ കുടിയേറ്റ സമൂഹങ്ങൾക്കും കേരളത്തിലെ ഭിന്നശേഷിക്കാർക്കും ഇടയിൽ ബോധവല്‍ക്കരണം നടത്തുന്നു. 2025-ൽ ഹവർഗ്ലാസ് ആക്ഷൻ അവാർഡ്–യങ് ചാമ്പ്യൻ പുരസ്കാരവും ലഭിച്ച റയാനെ 2024-ൽ മേക്ക് എ വിഷ് ഫൗണ്ടേഷന്റെ പ്രത്യേക അമേരിക്കൻ പര്യടനത്തിനും തെരഞ്ഞെടുത്തിരുന്നു. മുഹമ്മദ് അസ്റത്ത്– റീമ ഇബ്രാഹിം ദമ്പതികളുടെ മകനാണ്. റയാനെ മഅദിൻ ചെയർമാൻ ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ അനുമോദിച്ചു.









0 comments