ad
Deshabhimani

അധ്യാപകർ പ്രതിഷേധശൃംഖല തീർത്തു

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കെഎസ്‌ടിഎ  ചവറയിൽ സംഘടിപ്പിച്ച പ്രതിഷേധ ശൃംഖല സംസ്ഥാന സെക്രട്ടറി എസ് സബിത ഉദ്ഘാടനംചെയ്യുന്നു

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കെഎസ്‌ടിഎ ചവറയിൽ സംഘടിപ്പിച്ച പ്രതിഷേധ ശൃംഖല സംസ്ഥാന സെക്രട്ടറി എസ് സബിത ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 01, 2026, 12:55 AM | 1 min read

കൊല്ലം

സെൻസസ് പ്രവർത്തനത്തിന്റെ ഭാഗമായി അധ്യാപകർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക, ദിവസവേതനാടിസ്ഥാനത്തിൽ പകരം ആളെ നിയമിക്കുക, പൊതുവിദ്യാലയങ്ങളെ തകർക്കാതിരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കെഎസ്‌ടിഎ വിദ്യാലയങ്ങളിൽ പ്രതിഷേധ ശൃംഖല തീർത്തു. ജില്ലയിലെ വിവിധ സ്കൂളുകളിലായി ആയിരക്കണക്കിന് അധ്യാപകർ പങ്കെടുത്തു. ചവറയിൽ സംസ്ഥാന സെക്രട്ടറി എസ് സബിത ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി കെ ഹരികുമാർ, ജില്ലാ പ്രസിഡന്റ്‌ വി കെ ആദർശ് കുമാർ, സെക്രട്ടറി എസ് സന്തോഷ്‍കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ ബി ശൈലേഷ് കുമാർ, എം എസ് ഷിബു, ജെ ശശികല തുടങ്ങിയവർ വിവിധ സബ്ജില്ലകളിൽ ഉദ്‌ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home