ad
Deshabhimani

കെഎസ്ആർടിസി ബസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; ഡ്രൈവറുടെ നില ഗുരുതരം

apakadam
വെബ് ഡെസ്ക്

Published on Jul 01, 2026, 02:05 AM | 1 min read

കുന്നംകുളം

സംസ്ഥാന പാതയില്‍ അക്കിക്കാവില്‍ നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ലോഫ്ലോര്‍ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഏഴ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ബസ് ഡ്രൈവര്‍ എറണാകുളം കുമ്പളങ്ങി സ്വദേശി ജോര്‍ജ് ടി തോമസിന്റെ നിലഅതീവ ഗുരുതരമാണ്. അക്കിക്കാവ് സെന്ററിൽ രാത്രി 10.45ഓടെയായിരുന്നു അപകടം. കോഴിക്കോടുനിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപ്രതീക്ഷിതമായി മുന്നിലെത്തിയ കാറിനെ ഇടിക്കാതിരിക്കാന്‍ ബസ്‌ വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.


ബസിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് മണിക്കൂറുകൾനീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home