Deshabhimani

വിസ്റ്റാഡോമും ഇല്ല

നിലന്പൂരിന് 
അവഗണനയുടെ യാത്ര

ചെങ്കോട്ട പുനലൂര്‍ പാതയില്‍ സര്‍വീസ് ആരംഭിക്കുന്ന വിസ്റ്റാഡോം കോച്ച്

ചെങ്കോട്ട പുനലൂര്‍ പാതയില്‍ സര്‍വീസ് ആരംഭിക്കുന്ന വിസ്റ്റാഡോം കോച്ച്

വെബ് ഡെസ്ക്

Published on Oct 20, 2026, 12:30 AM | 1 min read

നിലമ്പൂർ

നൂറുവർഷത്തെ ചരിത്രപാരമ്പര്യവും വിനോദസഞ്ചാര സാധ്യതയുമുള്ള നിലമ്പൂർ–ഷൊർണൂർ റെയിൽപ്പാതയോട്‌ അധികൃതരുടെ അവഗണന തുടരുന്നു. ചെങ്കോട്ട–പുനലൂർ പാതയിലൂടെ സർവീസ് നടത്തുന്ന മധുര–ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചപ്പോൾ, പശ്ചിമഘട്ടത്തിന്റെ താഴ്‌വരകളും പുഴകളും ഹരിതഭംഗിയും പിന്നിടുന്ന നിലമ്പൂർ പാതയെ അവഗണിച്ചു. വിശാലമായ ജനാലകളും സുതാര്യമായ മേൽക്കൂരയുടെ ഭാഗങ്ങളുമുള്ള വിസ്റ്റാഡോം കോച്ചിലൂടെ യാത്രക്കാർക്ക് വഴിയോരത്തെ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാം. ചെങ്കോട്ട–പുനലൂർ പാതയിലെ തെന്മല ചുരമേഖലയുടെയും പശ്ചിമഘട്ടത്തിന്റെയും പ്രകൃതിഭംഗി വിനോദസഞ്ചാരികളെ ആകർഷിക്കുമ്പോൾ പുഴകളും കുന്നുകളും മരങ്ങൾ തണൽ വിരിച്ച ഗ്രാമീണ ഭൂപ്രകൃതിയും നിറഞ്ഞ നിലമ്പൂർ–ഷൊർണൂർ പാതയ്ക്കും ഈ സാധ്യതയുണ്ട്. പച്ചപ്പിന്റെ തുരങ്കത്തിലൂടെ 
ഒരുനൂറ്റാണ്ട് 1927 മാർച്ച് 27ന് അങ്ങാടിപ്പുറത്ത് ഉദ്ഘാടനംചെയ്ത നിലമ്പൂർ–ഷൊർണൂർ റെയിൽപ്പാതയ്ക്ക് 2027 മാർച്ച് 27ന് 100 വർഷം തികയും. നിലമ്പൂർ തേക്കിന്റെ വാണിജ്യസാധ്യതകൾ പ്രയോജനപ്പെടുത്താൻ ബ്രിട്ടീഷുകാർ നിർമിച്ച 66.800 കിലോമീറ്റർ പാത പിന്നീട് മലബാറിന്റെ യാത്രാജീവിതത്തിന്റെ ഭാഗമായി. 1981ൽ ആരംഭിച്ച പദ്ധതിയിലൂടെ പാതയോരങ്ങളിൽ ലക്ഷക്കണക്കിന് തൈകൾ നട്ടുപിടിപ്പിച്ചു. ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’ ഉൾപ്പെടെയുള്ള സിനിമകളിലൂടെയും നിലമ്പൂർ പാതയുടെ പ്രകൃതിഭംഗി മലയാളികൾക്ക് പരിചിതമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home