Deshabhimani

നന്നംമുക്കിലെ സന്തോഷപ്പൂക്കൾ

a
avatar
വി സെയ്‌ദ്‌

Published on Sep 23, 2025, 01:17 AM | 2 min read

എടപ്പാൾ

‘ഇത്ര പെട്ടെന്ന് വീട്‌ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് കരുതിയില്ല. ഇത് അത്ഭുതമാണോ. എത്ര നന്ദിപറഞ്ഞാലും അത് അധികമാവില്ല. ഒരുപാട് പാവങ്ങള്‍ക്ക് അത്താണിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. അതുപോലെ തന്നെ നന്നംമുക്ക് പഞ്ചായത്തും.’ ചങ്ങരംകുളത്തിനടുത്ത് മൂക്കുതല വടക്കുമുറി ചാങ്ങിരിയോട്ട് പടി വൃദ്ധദമ്പതികളായ കോര്‍മന്‍-– കുഞ്ഞിമോളുടെ മരുമകൾ ധന്യ പറയുന്നു. ശോച്യാവസ്ഥയിലായിരുന്ന ഓടിട്ട വീട്ടില്‍നിന്ന് സൗകര്യങ്ങളുള്ള വീടാക്കുന്നതിന്‌ ഓടിനടക്കാനും ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കാനും മുന്‍പന്തിയില്‍ ധന്യയായിരുന്നു. നന്ദിയുണ്ട് എല്ലാവരോടും... നന്നംമുക്ക് പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലാണ് ലൈഫ് ഭവന പദ്ധതി. വീടിന് അപേക്ഷ വന്നാല്‍ അര്‍ഹതയുള്ളവരാണെങ്കില്‍ ഒട്ടും മടിച്ചുനില്‍ക്കാതെ ആ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നന്നംമുക്ക് പഞ്ചായത്ത് ഭരണസമിതി മുന്നോട്ടുപോയത്. 310 വീടുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കി. ഇതില്‍ 207 വീടുകളുടെ നിര്‍മാണം ഏതാണ്ട്‌ പൂര്‍ത്തിയായി. ചില വീടുകളില്‍ താമസവും തുടങ്ങി. ആരോഗ്യമേഖലയ്‌ക്കും വലിയ പ്രാധാന്യമാണ് നല്‍കിയത്. അതിന്റെ തെളിവാണ് മൂക്കുതലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കുടുംബാരോഗ്യം.

വികസന നേട്ടങ്ങൾ

​പൊന്നാനി കോൾ മേഖലയിൽ ഏറ്റവും കൂടുതൽ നെല്ല് കൃഷി ചെയ്യുന്ന പഞ്ചായത്ത്‌. 12 കോൾപടവുകൾക്ക് നൂറ്‌ ശതമാനം സബ്സിഡിയിൽ നെൽവിത്ത് വിതരണം. കർഷകർക്ക് കൂലിചെലവ്‌ നൽകുന്നു ഇടക്കാല വിളകൾ കൃഷി ചെയ്യാൻ വിത്ത് വിതരണംചെയ്തു. കേരഗ്രാമം പദ്ധതിയിലൂടെ കേരകർഷകർക്കായി പദ്ധതികൾ ആവിഷ്‌കരിച്ചു. ക്ഷീര രംഗത്ത്‌ കന്നുകാലി തീറ്റ, വിരമരുന്ന് തുടങ്ങിയവ നൽകുന്നു. മുട്ടക്കോഴി വിതരണം തുടർച്ചയായി നടത്തിവരുന്നു. ​നബാർഡിൽനിന്ന്‌ ലഭിച്ച രണ്ടുകോടി രൂപയും പഞ്ചായത്ത് വികസന ഫണ്ടും ഉപയോഗിച്ച് പുതിയ ഫാമിലി ഹെൽത്ത് സെന്റർ കെട്ടിടം 9000 സ്ക്വയർ ഫീറ്റിൽ നിർമാണം പൂർത്തിയാക്കുന്നു. ആയുർവേദ ഡിസ്‌പെൻസറി ആധുനിക സജ്ജീകരണങ്ങളോടുകൂടി ആയുഷ് നിലവാരത്തിലേക്ക് എത്തിച്ചു. യോഗാ ക്ലാസ് അടക്കമുള്ളവയുണ്ട്. രണ്ട് സബ് സെന്ററുകൾ വെൽനസ് സെന്ററുകളാക്കി. പൊതുവിദ്യാഭ്യാസ യജ്ഞം പദ്ധതിയിലൂടെ സർക്കാർ നൽകിയ 2.5 കോടി രൂപയിൽ മൂന്ന് പൊതുവിദ്യാലയങ്ങൾക്ക്‌ കെട്ടിടമൊരുക്കി. പൊതുവിദ്യാലയങ്ങൾക്ക് ഫർണിച്ചറുകൾ, പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ എന്നിവ പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് നൽകി. പികെഎംജിഎൽപി സ്‌കൂളിൽ പുതിയ സ്റ്റേജ് നിർമാണം പൂർത്തീകരിച്ചു. പിടാവനൂർ പ്രീ പ്രൈമറി സ്‌കൂൾ സ്മാർട്ട് സ്‌കൂളാക്കി. പൊതുവിദ്യാലയങ്ങളിലും എയ്‌ഡഡ് സ്‌കൂളുകളിലും പുതിയ ശ‍ൗചാലയങ്ങൾ നിർമിച്ചു. ​10 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് തയ്‌ക്വാൻഡോ പരിശീലനം. തുടർച്ചയായി മൂന്നുവർഷം 150–ഓളം പെൺകുട്ടികൾക്ക് പരിശീലനം നൽകി. എല്ലാ അംഗീകൃത ക്ലബ്ബുകൾക്കും സ്പോർട്സ് കിറ്റ് വിതരണം. വായനശാലകൾക്ക് കംപ്യൂട്ടറുകൾ നൽകി. കൗമാരക്കാരായ പെൺകുട്ടികൾക്ക് ശാരീരികാരോഗ്യത്തിന് ഷീ കെയർ പദ്ധതി ആവിഷ്‌കരിച്ചു. ​സ്വയം സംരംഭകത്വം എന്ന നിലയിൽ പഞ്ചായത്തിൽ ഹെൽപ് ഡെസ്‌ക്‌ സംവിധാനവും കാന്റീനും ആരംഭിച്ചു. കുടുംബശ്രീ സംരംഭങ്ങൾക്ക് കൈത്താങ്ങായി ആനുകൂല്യങ്ങൾ. വനിത സാംസ്‌കാരിക ഉത്സവം കുടുംബശ്രീ സംരംഭകരുടെ ഫുഡ് ഫെസ്റ്റ്. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ വയോജന പാർക്ക് പദ്ധതി പൂർത്തീകരണ ഘട്ടത്തിൽ. വയോജനങ്ങൾക്ക് വിശ്രമിക്കാൻ കട്ടിൽ പദ്ധതിയും. എല്ലാ സ്‌കൂളുകൾക്കും ഫസ്റ്റ് എയ്ഡ് ബോക്സ്. എല്ലാ വർഷവും പിന്നോക്ക വിഭാഗത്തിലെ കുട്ടികൾക്ക് ഫർണിച്ചർ വിതരണം. മാലിന്യ സംസ്‌കരണ രംഗത്ത് മുന്നേറ്റം. ഹരിതകർമ സേനയ്‌ക്ക്‌ പുതിയ വാഹനം വാങ്ങി. യൂണിഫോം, ട്രോളി തുടങ്ങിയവ നൽകി. ഭിന്നശേഷിക്കാർക്ക്‌ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോക്ലിയർ ഇംപ്ലാന്റേഷൻ ചെയ്ത പഞ്ചായത്തിലെ ആറ് കുട്ടികൾക്ക്‌ സാമൂഹിക സുരക്ഷാ മിഷൻ എല്ലാ വർഷവും അമ്പതിനായിരം രൂപവീതം കൈമാറുന്നു. എല്ലാ വർഷവും ഭിന്നശേഷി കലോത്സവം. കിടപ്പ് രോഗികൾക്ക് പരിരക്ഷാ ദിനത്തിൽ ഉല്ലാസയാത്രയുൾപ്പെടെ പരിപാടികൾ.



കഴിഞ്ഞ പത്തുവര്‍ഷമായി ഭരിക്കുന്ന എല്‍ഡിഎഫ് ഭരണസമിതി സമഗ്ര മേഖലയിലും വലിയ പുരോഗതിയാണ് കൊണ്ടുവന്നത്‌. ഉല്‍പ്പാദന, ആരോഗ്യ, വിദ്യാഭ്യാസ, പൊതുഭരണം മേഖലകളിൽ മാറ്റമുണ്ടായി. നൂതന ആശയങ്ങളോടെ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി. ​

മിസിരിയ സൈഫുദ്ദീന്‍

പഞ്ചായത്ത് പ്രസിഡന്റ് ​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

P Rajeev.jpg

01

print edition സർക്കാരിന്‌ കൂട്ടുത്തരവാദിത്വം നഷ്ടമായി: പി രാജീവ്‌
Kerala Pravasi Sangham

02

print edition ദ്രോഹ നടപടികൾ അവസാനിപ്പിക്കണം; പ്രവാസികളുടെ കലക്ടറേറ്റ് മാർച്ച്‌ ഇന്ന്‌
Sreemathi

03

print edition സ്ത്രീശബ്ദം ചെറുകഥാ പുരസ്‌കാര വിതരണം; സാമൂഹിക പ്രശ്‌നങ്ങൾ കഥകളിലൂടെ അടയാളപ്പെടുത്തണം: പി കെ ശ്രീമതി
deshabhimani section

Recommended

Deshabhimani
Home