Deshabhimani

വീട് നിർമാണം മുസ്ലിംലീഗ് പാതിവഴിയിൽ ഉപേക്ഷിച്ചു

ബൈത്തുറഹ്മക്കായി ലോണെടുത്ത് കുടുംബം

Construction work on the house being built under the 'Baiturrahma' project has been abandoned halfway.

ഗായകൻ സിനാൻ എടക്കരയ്ക്ക് മുസ്ലിംലീഗ് അനുവദിച്ച ബൈത്തുറഹ്മ വീട് നിർമാണം നിലച്ചപ്പോൾ (ഫയൽചിത്രം)

വെബ് ഡെസ്ക്

Published on Oct 19, 2026, 12:32 AM | 1 min read

എടക്കര

ഗായകൻ സിനാൻ എടക്കരക്ക് മുസ്ലീംലീഗ് ജില്ലാ കമ്മിറ്റി ബൈത്തുറഹ്മയിൽ വീട് നിർമിക്കുന്ന വീടിന്റെ പ്രവൃത്തി പാതി വഴിയിൽ ഉപേക്ഷിച്ചു. ഇതോടെ കുടുംബശ്രീയിൽനിന്ന്‌ ലോണെടുത്ത് കുടുംബം വീട് നിർമാണം പുനരാരംഭിച്ചു. ടെലിവിഷൻ ഫെയിം ആയ 12 വയസുകാരൻ സിനാൻ എടക്കരക്കായി 2021 ഫെബ്രുവരിയിലാണ്‌ മുസ്ലീംലീഗ് ബൈത്തുറഹ്മയിൽ വീട് നിർമാണം തുടങ്ങിയത്. കുടുംബത്തിന്റെ കൈവശമുള്ള കാക്കപ്പരതയിലെ ഒമ്പത് സെന്റ്‌ സ്ഥലത്തായിരുന്നു നിർമാണം. മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ കട്ടിള വെക്കൽ കർമ്മവും നടത്തി. മുസ്ലീംലീഗ് ജില്ലാ കമ്മിറ്റിക്ക് നിർമാണ ചുമതലയും നൽകി. ആറ് വർഷം പിന്നിട്ടിട്ടും വീട് നിർമാണം പൂർത്തിയാവാത്തതിനാൽ സ്ഥലത്ത്‌ കാടുമൂടി ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറി. മുസ്ലീംലീഗ് നേതൃത്വവുമായി ബന്ധപ്പെട്ട് നിരന്തരം ചർച്ച നടത്തിയെങ്കിലും നടപടി സ്വീകരിച്ചില്ല. എടക്കര മുസ്ലീംലീഗ് കമ്മിറ്റിയിലെ കടുത്ത ഭിന്നിപ്പിലും സാമ്പത്തിക അഴിമതി ആരോപണത്തിലും കുരുങ്ങി വീട്‌ നിർമാണം നിലച്ചു. നിർമാണ ചുമതലയേൽപ്പിച്ച എടക്കരയിലെ പ്രമുഖ യൂത്ത്ലീഗ് ദേശീയ നേതാവിന് വീട് നിർമിക്കാൻ അഞ്ച് വർഷം മുമ്പ് ഫണ്ട് കൈമാറിയതാണ്. എന്നാൽ വർഷം അഞ്ച് പിന്നിട്ടിട്ടും നിർമാണം പൂർത്തിയാക്കി കുടുംബത്തിന് കൈമാറാൻ തയ്യാറാവുന്നില്ല. എംഎൽഎയായ ശേഷവും കുടുംബം ബന്ധപ്പെട്ടു. കൈമലർത്തിയതോടെ കുടുംബശ്രീയിൽനിന്ന്‌ ലോണെടുത്തും സ്വർണ്ണവും വിറ്റ് കഴിഞ്ഞ ദിവസം വീട് നിർമാണം സ്വന്തം നിലയ്ക്ക് കൂടുംബം പുനരാരംഭിക്കുകയായിരുന്നു. സിനാനിന്റെ കുടുംബം വർഷങ്ങളായി വാടകക്കാണ്‌ കഴിയുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home