ഉയരുകയായ് കലാരവം

മലപ്പുറം
സഹോദയ സ്‌കൂൾ കോംപ്ലക്‌സ് മലപ്പുറം റീജിയൻ സംഘടിപ്പിക്കുന്ന സിബിഎസ്ഇ ജില്ലാ കലോസവം 14,15 തീയതികളിൽ പുഴക്കാട്ടിരി പിഇഎസ് ഗ്ലോബൽ സ്‌കൂളിലും സ്റ്റേജിതര മത്സരങ്ങൾ സർഗോത്സവവും ഐടി മേളയും 10, 11 തീയതികളിൽ വളാഞ്ചേരി ഡോ. എൻ കെ മുഹമ്മദ് മെമ്മോറിയൽ എംഇഎസ് സെൻട്രൽ സ്‌കൂളിലും നടക്കും. സഹോദയ അംഗങ്ങളായ ജില്ലയിലെ 62 സ്‌കൂളുകളിൽനിന്നായി 4000ൽ പരം വിദ്യാർഥികൾ മാറ്റുരക്കും. മൂന്നുമുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികളെ നാലുവിഭാഗങ്ങളായും എല്ലാവർക്കും മത്സരിക്കാവുന്ന ഒരു പൊതുവിഭാഗവും മത്സരത്തിനുണ്ട്. കലോത്സവം 14ന് രാവിലെ 10ന് കലക്ടർ ഡോ. വിനയ് ഗോയൽ ഉദ്ഘാടനംചെയ്യും. യുവ ഗായിക തീർത്ഥ സത്യൻ മുഖ്യാതിഥിയാവും. സഹോദയ കലോത്സവ ലോഗോ രൂപകൽപ്പനചെയ്ത കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്‌കൂൾ വിദ്യാർഥി നീതു കൃഷ്ണക്ക് ക്യാഷ് അവാർഡ് നൽകും. സഹോദയ മാഗസിൻ മത്സര വിജയികളായ പീസ് പബ്ലിക് സ്‌കൂൾ കോട്ടക്കൽ, സെന്റ് ജോസഫ്‌സ് പുത്തനങ്ങാടി, എംഇഎസ് വളാഞ്ചേരി എന്നീ സ്‌കൂളുകൾക്ക് ശിലാഫലകവും 10000, 8000, 6000 രൂപവീതം ക്യാഷ് അവാർഡും വിതരണംചെയ്യും. വാർത്താ സമ്മേളനത്തിൽ സഹോദയ മേഖലാ പ്രസിഡന്റ് എം അബ്ദുൽനാസർ, ജനറൽ സെക്രട്ടറി എം ജൗഹർ, ട്രഷറർ പി ഹരിദാസ് പിഇഎസ് ഗ്ലോബൽ സ്‌കൂൾ ഡയറക്ടർ ഡോ. വി എ അജയ്, പിഇഎസ് ഗ്ലോബൽ സ്‌കൂൾ പ്രിൻസിപ്പൽ വിനീത വി നായർ എന്നിവർ സംസാരിച്ചു.









0 comments