വഖഫ് പുനഃസംഘടനയിലെ സര്‍ക്കാര്‍ വഞ്ചന
സുന്നി സംഘടനകളുടെ കലക്ടറേറ്റ് മാര്‍ച്ച് 22ന്

മലപ്പുറം
സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയിൽ സുന്നി വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നിഷേധിച്ചതിനെതിരെ കേരള മുസ്ലിം ജമാഅത്ത് നേതൃത്വത്തിൽ വ്യാഴാഴ്ച കലക്ടറേറ്റ് മാർച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് എംഎസ്‌പി പരിസരത്തുനിന്ന് ആരംഭിക്കുന്ന മാർച്ചിൽ കേരള മുസ്ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്എസ്എഫ്, എസ്ജെഎം, എസ്എംഎ തുടങ്ങിയ സുന്നി സംഘടനകളുടെ നേതാക്കളും പ്രവർത്തകരും അനുഭാവികളും അണിനിരക്കും. വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ സുന്നി വിഭാഗത്തിന്റെ അവകാശങ്ങളും അർഹമായ പ്രാതിനിധ്യവും സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തും. കലക്ടറേറ്റ് പരിസരത്ത് പ്രതിഷേധ സംഗമം നടക്കും. സംസ്ഥാന സെക്രട്ടറി സി വി സൈതലവി ചെങ്ങര ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന, -ജില്ലാ നേതാക്കൾ പങ്കെടുക്കും. ഈസ്റ്റ് ജില്ലാ പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ വടശേരി ഹസൻ മുസ്ല്യാർ, സംഘാടക സമിതി ജനറൽ കൺവീനർ പി കെ എം സഖാഫി ഇരിങ്ങല്ലൂർ, കേരള മുസ്ലിം ജമാഅത്ത് വെസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുഹമ്മദ് ബഷീർ, ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി കെ പി ജമാൽ കരുളായി, കെ ടി ത്വാഹിർ മഞ്ചേരി, സുബൈര്‍, മുജീബ് വടക്കേമണ്ണ, ടി എം ഷുഹൈബ് ആനക്കയം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.









0 comments