ad
Deshabhimani

ഒന്നിച്ചാണ് പോരാട്ടത്തിലും

a

പി വി ഇസ്മായിൽ ഭാര്യ കെ ഹാജറയ്ക്കും സഹോദരി പി വി റസീനയ്ക്കുമൊപ്പം

വെബ് ഡെസ്ക്

Published on Sep 21, 2026, 12:05 AM | 1 min read

മഞ്ചേരി

സിഐടിയു ജില്ലാ സമ്മേളനത്തിൽ ഒരേവീട്ടിൽനിന്ന് മൂന്നാം തവണയും പ്രതിനിധികളായി എത്തുകയാണ് നിലമ്പൂരിലെ പി വി ഇസ്മായിലും ഭാര്യ കെ ഹാജറയും സഹോദരി പി വി റസീനയും. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റും സിപിഐ എം നിലമ്പൂർ ടൗൺ ലോക്കൽ കമ്മിറ്റി അംഗവുമാണ് പി വി ഇസ്മായിൽ. സംസ്ഥാന ഭാരവാഹിയാണ്‌ കെ ഹാജറ. രണ്ട്‌ പതിറ്റാണ്ടോളമായി നിലമ്പൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം തട്ടുകട നടത്തി ജീവിതംനയിക്കുകയാണ് ഇസ്മായിലും ഹാജറയും. സിപിഐ എം തെക്കുംപാടം ബ്രാഞ്ച് അംഗങ്ങളായി പാർടി പ്രവർത്തനത്തിലും ഇരുവരും സജീവമാണ്. ലീഗ് അനുഭാവമുള്ള കുടുംബാന്തരീക്ഷത്തിൽനിന്ന് നിലമ്പൂരിന്റെ പൊതുമണ്ണിലേക്ക് കടന്നുവന്ന ഹാജറയ്ക്ക് ഇന്ന് പൊതുപ്രവർത്തനം ജീവിതത്തിന്റെ ഭാഗമാണ്‌. ഇവർക്കൊപ്പം ഇസ്മായിലിന്റെ സഹോദരി പി വി റസീനയുമുണ്ട്. നിർമാണ തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമാണ്‌ റസീന. സിഐടിയു ജില്ലാ കമ്മിറ്റി അംഗവും സിപിഐ എം ചെറുകാവ് ലോക്കൽ കമ്മിറ്റി അംഗവുമാണ്. ജനപ്രതിനിധിയെന്ന നിലയിൽ ചെറുകാവ് പഞ്ചായത്ത് അംഗമായും റസീന നാടിനെ സേവിക്കുന്നു. റസീനയുടെ മക്കളായ ഡോ. ഇർഫാൻ, ഡോ. സബ്ന, സാഹിദ് ഇർഫാൻ എന്നിവരും സംഘടനാ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home