നടപടിയെടുക്കാതെ മോട്ടോർ വാഹന വകുപ്പ്
നിയമലംഘനം കണ്ടെത്തേണ്ട വാഹനം കട്ടപ്പുറത്ത്

അഖിൽ സദാശിവൻ..
Published on Sep 21, 2026, 12:39 AM | 1 min read
കൊല്ലം
ഗതാഗത നിയമലംഘനം കണ്ടെത്താനുള്ള മോട്ടോർ വാഹന വകുപ്പിന്റെ എഐ സംവിധാനമുള്ള വാഹനം രണ്ടുമാസമായി കട്ടപ്പുറത്ത്. ഇ- –കേരള പദ്ധതിയുടെ ഭാഗമായി കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ പ്രവർത്തിക്കുന്ന എഐ മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ സിസ്റ്റം ഘടിപ്പിച്ച ഇന്റർസെപ്റ്റർ വാഹനമാണ് കട്ടപ്പുറത്തായത്. കെൽട്രോണിന് മാസങ്ങളായി പണം നൽകാത്തതിനെ തുടർന്നാണ് വാഹനം ഉപയോഗിക്കാൻ കഴിയാതെ വന്നത്. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകൾക്കായി ഒരു വാഹനമാണ് ഉണ്ടായിരുന്നത്. മാസത്തിൽ 10ദിവസം വീതം ഒരോ ജില്ലയിലും നിയമലംഘനങ്ങൾ പിടികൂടിയിരുന്നു. മാസങ്ങൾക്കുമുമ്പ് തിരുവനന്തപുരത്തേക്ക് പോയ വാഹനം പിന്നെ തിരികെ എത്തിയിട്ടില്ല. കാറിൽ പതിയുന്ന വിവരങ്ങൾ കൊട്ടാരക്കര എഐ കണ്‍ട്രോൾ റൂമിലേക്കാണ് എത്തുക. ഇവിടെ നിന്നാണ് പിന്നീട് ചെല്ലാൻ അയക്കുന്നത്. വകുപ്പിലെ പോരായ്മയാണ് മാസങ്ങളായി കാർ കട്ടപ്പുറത്താകൻ കാരണമെന്നാണ് ആക്ഷേപം.










0 comments