ad
Deshabhimani

സിഐടിയു ജില്ലാ സമ്മേളനത്തിന് ഉജ്വല സമാപനം

പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം 
പിൻവലിക്കുക: സിഐടിയു

a

സിഐടിയു ജില്ലാ സമ്മേളന സമാപനത്തിന്റെ ഭാഗമായി മഞ്ചേരിയിൽ നടന്ന പ്രകടനം ഫോട്ടോ: കെ ഷെമീർ

വെബ് ഡെസ്ക്

Published on Sep 21, 2026, 12:06 AM | 2 min read

സ്വന്തം ലേഖകൻ

] മഞ്ചേരി

അശാസ്ത്രീയവും ജനവിരുദ്ധവുമായ പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിഷയത്തിൽ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണം. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ കേരളത്തിലെ മലയോര മേഖല ആശങ്കയിലാണ്‌. ജില്ലയിൽ 11 വില്ലേജുകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിൽ കൃഷിഭൂമികളും ജനവാസകേന്ദ്രങ്ങളുമുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന വിജ്ഞാപനം പിൻവലിച്ച് വനപ്രദേശങ്ങളിൽ മാത്രമായി പരിസ്ഥിതിലോല മേഖല പരിമിതപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എൻഎച്ച്എം ജീവനക്കാരുടെ തൊഴിൽസുരക്ഷ ഉറപ്പാക്കുക, ചരക്കുഗതാഗത മേഖലയിൽ സർവീസ് നടത്തുന്ന വാഹനങ്ങളുടെ വാടക ദൂരവും ഭാരവും കണക്കിലെടുത്ത് ശാസ്ത്രീയമായി നിശ്ചയിക്കക്കുക, വാഹന ഉടമകളും തൊഴിലാളികളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, സഹകരണ മേഖല തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക, കടലും തീരവും കുത്തകകൾക്ക് തീറെഴുതാനുള്ള നീക്കമായ വിഷൻ സമുദ്ര പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ജില്ലാ സമ്മേളനത്തിൽ ഞായറാഴ്‌ച പൊതുചർച്ച തുടർന്നു. വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് 30 പേർ ചർച്ചയിൽ പങ്കെടുത്തു. വി ശശികുമാർ ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ചർച്ചക്ക് ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ, സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ എന്നിവർ മറുപടി നൽകി. അഖിലേന്ത്യാ പ്രസിഡന്റ് സുദീപ്‌ ദത്ത, വി പി സോമസുന്ദരൻ, എം മോഹൻദാസ്‌ എന്നിവർ സംസാരിച്ചു. വൈകിട്ട് ന​ഗരത്തെ ചുവപ്പിച്ച് തൊഴിലാളികളുടെ കൂറ്റൻ പ്രകടനവും പൊതുസമ്മേളനവും നടന്നു. വൈകിട്ട്‌ നാലോടെ കച്ചേരിപ്പടിയിൽനിന്നാണ്‌ പ്രകടനം ആരംഭിച്ചത്‌. തൊഴിലാളികളുടെ സംഘശക്തി വിളിച്ചോതുന്നതായി മഞ്ചേരി ന​ഗരത്തെ ഇളക്കിമറിച്ച മഹാപ്രകടനം. സമാപന സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് സുദീപ്‌ ദത്ത ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ പി അനിൽ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി പി രാമകൃഷ്‌ണൻ, ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ, സിഐടിയു സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്‌ണൻ, ധന്യ ആബിദ്‌, വി ശശികുമാർ, ഇ എൻ ജിതേന്ദ്രൻ, കൂട്ടായി ബഷീർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ ഫിറോസ്‌ ബാബു സ്വാഗതവും ടി അൻസാർ നന്ദിയും പറഞ്ഞു.


a

കെ പി അനിൽ പ്രസിഡന്റ്‌, 


വി പി സക്കറിയ ജനറൽ സെക്രട്ടറി

മഞ്ചേരി

ജില്ലാ പ്രസിഡന്റായി കെ പി അനിലിനെയും ജനറൽ സെക്രട്ടറിയായി വി പി സക്കറിയയേയും തെരഞ്ഞെടുത്തു. ഇ എൻ ജിതേന്ദ്രനാണ്‌ ട്രഷറർ. 25 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ: വി ശശികുമാർ, വി പി അനിൽ, വി പി സോമസുന്ദരൻ, എം മോഹൻദാസ്, പി എം വഹീദ, എ ആർ വേലു, എ കെ വേലായുധൻ, അഡ്വ. കെ ഫിറോസ് ബാബു, പി രാധാകൃഷ്ണൻ, ശൈലജ മണികണ്‌ഠൻ, വി പി മു​ഹമ്മദ്കുട്ടി. സെക്രട്ടറിമാർ: അഡ്വ. എം ബി ഫൈസൽ, പി പത്മജ, എം എം മുസ്തഫ, പി ടി രജിത, ടി കബീർ, അഡ്വ. യു സൈഫുദ്ദീൻ, എം വിശ്വനാഥൻ, എം പി സലീം, പി കെ മുരളീധരൻ, വി പി ഭവിത, പി ജി സുജിത്ത്. 83 അംഗ ജില്ലാ കമ്മിറ്റിയേയും നാല് സ്ഥിരം ക്ഷണിതാക്കളെയും 261 ജനറൽ കൗൺസിലും 20 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home