Deshabhimani

പ്രഥമ ദൃഷ്‌ട്യാ കൊള്ളാം പൊട്ടോ ജാക്കറ്റ്

a
avatar
സുധ സുന്ദരൻ

Published on Sep 24, 2026, 12:15 AM | 1 min read

മലപ്പുറം

വിഭവസമൃദ്ധമായ മലപ്പുറത്തിന്റെ രുചിത്തട്ടിൽ വൈവിധ്യം പകർന്ന്‌ പൊട്ടോ ജാക്കറ്റ്. പേരിലെ പുതുമ വിഭവത്തിനുമുണ്ട്‌. മലപ്പുറം, വേങ്ങര, മഞ്ചേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെല്ലാം പൊട്ടോ ജാക്കറ്റ് ലഭ്യമാണ്‌. ഉരുളക്കിഴങ്ങാണ്‌ പ്രധാന ചേരുവ. പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങ് നന്നായി കുഴച്ചെടുത്ത്‌ ചീസും ചിക്കനും പച്ചക്കറികളും മൂന്നുതരം സോസുകളും ചേർത്താണ്‌ വിഭവം തയ്യാറാക്കുന്നത്‌. ആവശ്യാനുസരണം ഉപയോഗിക്കുന്ന ചിക്കൻ ഉൾപ്പെടെയുള്ള ചേരുവകൾ തെരഞ്ഞെടുക്കാനും സാധിക്കും. സ്‌പൈസി, അറേബ്യൻ തുടങ്ങി വൈവിധ്യങ്ങൾ ഏറെയാണ്‌. തുർക്കിയിൽനിന്നാണ്‌ ഇ‍ൗ ഉരുളക്കിഴങ്ങ് രുചിയുടെ വരവ്‌. തുർക്കിയിലെ സ്ട്രീറ്റ് ഫുഡുകളിൽ ഒന്നായ 'കുംപിർ' (Kumpir) എന്ന തുർക്കിഷ് ജാക്കറ്റ് പൊട്ടറ്റോയാണ്‌ ‘പൊട്ടോ ജാക്കറ്റ് ’ എന്ന പേരിൽ വിപണിയിൽ എത്തിയിരിക്കുന്നത്‌. ഇസ്താംബൂളിലെ ഓർത്താക്കോയ് എന്ന സ്ഥലം പൊട്ടോ ജാക്കറ്റിന്‌ ഏറെ പ്രശസ്തമാണ്. പരമ്പരാഗത രീതിയിലെ പൊട്ടോ ജാക്കറ്റ് പാചകം അൽപ്പം വ്യത്യസ്തമാണ്‌. വലിയ ഉരുളക്കിഴങ്ങ് തൊലിയോടെ നല്ലതുപോലെ ചുട്ടെടുക്കുന്നു. അതിനുശേഷം ഇത് നടുക്ക്‌ കീറി, ഉള്ളിലെ വെന്ത ഉരുളക്കിഴങ്ങ് ഉടച്ച് അതിലേക്ക് വെണ്ണയും കാസർ ചീസും ചേർത്ത് ക്രീം പരുവത്തിൽ നന്നായി യോജിപ്പിക്കുന്നു. കോൺ, സോസേജ്, ഒലീവ്സ്, പച്ചക്കറികൾ, മയോണൈസ് തുടങ്ങിയ ഇഷ്ടമുള്ള ടോപ്പിങ്സ് ഉപയോഗിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home