Deshabhimani

കോഴിക്കോട്‌ റെയിൽവേ സ്റ്റേഷന്‍

മെല്ലെപ്പോക്കിൽ നവീകരണം; അനക്കമില്ലാതെ അധികൃതർ

a
വെബ് ഡെസ്ക്

Published on Nov 25, 2026, 02:43 AM | 1 min read

കോഴിക്കോട്‌

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ നവീകരണത്തിന്‌ വേഗം കൂട്ടുന്നതിന് നടപടിയെടുക്കാതെ അധികൃതർ. ചൊവ്വാഴ്‌ച ചേർന്ന അവലോകനയോഗത്തിലും പ്രധാന വിഷയങ്ങളൊന്നും ചര്‍ച്ചയായില്ല. പ്രവൃത്തി മന്ദഗതിയില്‍ നടത്തുന്ന കരാർ കമ്പനിയെ മാറ്റുന്ന വിഷയവും ചര്‍ച്ചയായില്ല. താഴെതട്ടിലുള്ള ചില വിഷയങ്ങള്‍ മാത്രം ചര്‍ച്ചചെയ്ത്‌ യോഗം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ നിലവിലുള്ള കരാര്‍ കമ്പനി തുടരുമെന്ന് ഉറപ്പായി. 2023ലാണ് റെയില്‍വേ സ്റ്റേഷന്‍ നവീകരണപ്രവൃത്തി ആരംഭിച്ചത്. ഏതാനും ദിവസം ജോലി കൃത്യമായി നടന്നെങ്കിലും താമസിയാതെ മന്ദഗതിയിലായി. കരാര്‍ കമ്പനിക്ക് പലതവണ റെയില്‍വേ നോട്ടീസ് നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല. നിര്‍മാണ പ്രവൃത്തിക്ക്‌ ആവശ്യമായ തൊഴിലാളികളെ വിന്യസിക്കാത്തതും കരാർ കമ്പനികളുടെ വീഴ്‌ചയുമാണ് നിര്‍മാണം ഇഴയാൻ കാരണം. കരാര്‍ അവസാനിക്കാന്‍ ഏഴുമാസം മാത്രമാണ് ഇനി അവശേഷിക്കുന്നത്. നിലവിലെ കരാര്‍ കമ്പനിയെ ഒഴിവാക്കി പുതിയ ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. ചൊവ്വാഴ്‌ച എല്ലാ വിഭാഗം സൂപ്പര്‍വൈസര്‍മാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ 445.95 കോടി രൂപ ചെലവിട്ടാണ് നവീകരണ ജോലികള്‍ നടക്കുന്നത്. 2027ല്‍ പണി പൂര്‍ത്തിയാക്കേണ്ടതാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് നടക്കില്ലെന്ന് ഉറപ്പാണ്. നാമമാത്രമായ ജോലി പൂര്‍ത്തിയാക്കാനേ ഇതുവരെ സാധിച്ചിട്ടുള്ളു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

KSRTC Super Deluxe.jpg

01

print edition കെഎസ്ആർടിസി സൂപ്പർ ഡീലക്സ്: ഓടിയത്‌ 300 കിലോമീറ്റർ; വരുമാനം 962 രൂപ
kerala university

02

print edition ഇറക്കിയത്‌ ‘നെപ്പോ’ പട്ടിക; യോഗ്യരെ തള്ളി: കേരള സർവകലാശാല താൽക്കാലിക അധ്യാപക നിയമനം
Nursing Students

03

print edition നഴ്‌സിങ്‌ പ്രവേശനം നേടിയ വിദ്യാർഥികൾ ആശങ്കയിൽ; പ്രവേശന തീയതി നീട്ടിയത്‌ ചട്ടവിരുദ്ധം
Egg Price

04

print edition കടലൂരിൽ പക്ഷിപ്പനി; കോഴിമുട്ട വിലയിടിഞ്ഞു
students with school bags

05

print edition സ്കൂൾ ബാഗിന്റെ ഭാരം കുറയും; എൽഡിഎഫ് സർക്കാർ നടപടി തുടരാൻ തീരുമാനം
Ayyappa Devotional Song at Perunnal.jpg

06

print edition പാട്ട്‌ വീണ്ടും പാടിച്ച്‌ പള്ളി വികാരിയും കമ്മിറ്റിക്കാരും: പെരുന്നാൾ വേദിയിൽ അയ്യപ്പ ഭക്തിഗാനം തടസ്സപ്പെടുത്തിയ ആളെ പുറത്താക്കി
deshabhimani section

Recommended

Deshabhimani
Home