ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റ്
തുടരുന്നു ഐഡിയൽ കുതിപ്പ്

ജില്ലാ ജൂനിയർ അത്ലറ്റിക് മീറ്റിൽ (അണ്ടർ 18 പെൺ) ലോങ് ജമ്പിൽ സ്വർണം നേടുന്ന ഐഡിയൽ കടകശേരി സ്കൂളിലെ കാവ്യ കൃഷ്ണൻ
തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ ജൂനിയർ അത്ലറ്റിക് മീറ്റിൽ രണ്ടാംദിനത്തിലും ആധിപത്യം തുടർന്ന് ഐഡിയൽ കടകശേരി. 22 സ്വർണവും 14 വെള്ളിയും 12 വെങ്കലവും അടക്കം 327 പോയിന്റുമായാണ് ഐഡിയൽ കടകശേരി ഒന്നാംസ്ഥാനത്ത് തുടരുന്നത്. ആറ് സ്വർണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമടക്കം 128 പോയിന്റുമായി സിഎച്ച്എം എച്ച്എസ്എസ് പൂക്കൊളത്തൂർ രണ്ടാംസ്ഥാനത്തുണ്ട്. മൂന്ന് സ്വർണവും ഏഴ് വെള്ളിയും നാല് വെങ്കലവുമടക്കം 89 പോയിന്റുമായി റിയൽ റണ്ണേഴ്സ് പുത്തനത്താണിയാണ് മൂന്നാംസ്ഥാനത്ത്. 76 പോയിന്റോടെ സുല്ലമുസ്സലാം സയൻസ് കോളേജ് അരീക്കോട് നാലും 47 പോയിന്റുമായി പെരിന്തൽമണ്ണ സേക്രട്ട് ഹാർട്ട് സിഎംഐ പബ്ലിക് സ്കൂൾ അഞ്ചാംസ്ഥാനത്തുമുണ്ട്. ഞായറാഴ്ച ത്രോയിനങ്ങൾ നടന്നത് കലിക്കറ്റ് സർവകലാശാലാ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ്. സമാപന ദിവസമായ തിങ്കളാഴ്ചയും ത്രോ ഇനങ്ങൾ നടക്കും.










0 comments