ad
Deshabhimani

ഇടതുപക്ഷത്തെ തകര്‍ക്കാൻ ബിജെപിക്കൊപ്പം കോണ്‍ഗ്രസും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 14, 2026, 12:15 AM | 1 min read

അരീക്കോട്

ഇടതുപക്ഷത്തെ തകര്‍ക്കുകയെന്ന ബിജെപിയുടെ രാഷ്ട്രീയ അജന്‍ഡയ്ക്ക് കോണ്‍ഗ്രസ് കൂട്ടുനിൽക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. അതിനായി കോണ്‍ഗ്രസിന്റെ നേതാക്കള്‍ കേരളത്തിലടക്കം നടത്തിയ പ്രചാരണങ്ങള്‍ എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇ എം എസിന്റെ ലോകം ദേശീയ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി വിജയൻ. ബിജെപിക്കെതിരെ എന്നും ഇടതുപക്ഷം നിലകൊണ്ടിട്ടുണ്ട്. ജനാധിപത്യവിരുദ്ധ സമീപനത്തിലൂടെ അന്വേഷണ ഏജന്‍സികളെ കേന്ദ്ര സർക്കാർ കയറൂരിവിട്ടപ്പോഴെല്ലാം ഇടതുപക്ഷം നിലപാടുയർത്തി മുന്നോട്ടുവന്നിട്ടുണ്ട്. സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ചോദ്യംചെയ്തപ്പോള്‍ ശക്തമായ പ്രതിഷേധമാണ് ഇടതുപക്ഷം ഉയർത്തിയത്. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന്‌ അയോഗ്യനാക്കിയപ്പോള്‍ ജനാധിപത്യം അപകടത്തില്‍ എന്നാണ് ഇടതുപക്ഷം ജനങ്ങളോട് പറഞ്ഞത്. കോണ്‍ഗ്രസിന്റെ ഫണ്ട് മരവിപ്പിച്ചപ്പോഴും ഇടതുപക്ഷം പ്രതിഷേധിച്ചു. ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്നതില്‍ ഒരുവിട്ടുവീഴ്ചക്കും ഇതുവരെ ഇടതുപക്ഷം തയ്യാറായില്ല. ബിജെപിയുടെ ഇത്തരം നീക്കങ്ങളുടെ രാഷ്ട്രീയം കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞതുകൊണ്ടാണത്. അത് കോൺഗ്രസ് മനസ്സിലാക്കുന്നില്ലെന്നുമാത്രമല്ല ബിജെപിക്ക് കൂട്ടാവുകയാണെന്നും പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home