ad
Deshabhimani

സിപിഐ എം പ്രതിഷേധിച്ചു

ഏകോപനമില്ലാതെ പ്രതിരോധം

നിപാ പ്രതിരോധത്തിൽ സംസ്ഥാന സർക്കാറിന്റെ അനാസ്ഥയ്ക്കെതിരെ സിപിഐ എം കോഴിക്കോട് നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന കമ്മിറ്റിയംഗം 
എ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

നിപാ പ്രതിരോധത്തിൽ സംസ്ഥാന സർക്കാറിന്റെ അനാസ്ഥയ്ക്കെതിരെ സിപിഐ എം കോഴിക്കോട് നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന കമ്മിറ്റിയംഗം 
എ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 14, 2026, 12:41 AM | 1 min read


കോഴിക്കോട്‌

നിപാ പ്രതിരോധ പ്രവർത്തനങ്ങളിലും തുടർനടപടികളിലുമുള്ള സംസ്ഥാന സർക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും അനാസ്ഥക്കെതിരെ സിപിഐ എം പ്രതിഷേധിച്ചു. കോഴിക്കോട് മുതലക്കുളത്തുനിന്ന്‌ ആരംഭിച്ച പ്രകടനം നഗരംചുറ്റി പുതിയ ബസ്‌ സ്‌റ്റാൻഡിന്‌ സമീപം സമാപിച്ചു. നിരവധി പേർ പ്രതിഷേധ സമരത്തിൽ പങ്കാളികളായി. തുടർന്ന്‌ നടന്ന യോഗം സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്കുമാർ ഉദ്ഘാടനംചെയ്തു.

ജില്ലാ സെക്രട്ടറിയറ്റംഗം മുസാഫിർ അഹമ്മദ്‌ അധ്യക്ഷനായി. സെക്രട്ടറിയറ്റംഗം എം ഗിരീഷ്‌, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ബൈജു, കെ എം സച്ചിൻദേവ്‌, ഒ എം ഭരദ്വാജ്‌, ട‍ൗൺ ഏരിയാ സെക്രട്ടറി എം അജയകുമാർ എന്നിവർ സംസാരിച്ചു.

സർക്കാർ അനാസ്ഥ അവസാനിപ്പിക്കണം: സിപിഐ

നിപാ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ അനാസ്ഥ അവസാനിപ്പിക്കണമെന്നും പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ഇടപെടൽ നടത്തണമെന്നും സിപിഐ ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്കയകറ്റാൻ മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ ഇല്ലാത്ത അവസ്ഥയാണ് ജില്ലയിലുള്ളത്. മന്ത്രിയും ജില്ലാ ഭരണനേതൃത്വവും തമ്മിലുള്ള ഏകോപനമില്ലായ്മ കഴിഞ്ഞ ദിവസം വെളിപ്പെട്ടിരുന്നു. അനാസ്ഥ കൈവിട്ട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ നേരിടാൻ സർക്കാർ തയ്യാറാകണമെന്നും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ആവശ്യപ്പെട്ടു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home