മതിയായ നഷ്ടപരിഹാരം നല്‍കണം: സിപിഐ എം

സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനില്‍ ചുഴിലിക്കാറ്റ് നാശംവിതച്ച കരുളായിയിലെ പ്രദേശങ്ങൾ സന്ദർശിക്കുന്നു
നിലന്പൂര്‍
കരുളായിയിലും നിലന്പൂരിലുമുണ്ടായ കാലവര്‍ഷക്കെടുതിയിലും ചുഴലിക്കാറ്റിലും നാശനഷ്ടങ്ങള്‍ക്ക് ഇരയായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് സിപിഐ എം നിലന്പൂര്‍ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. വീട് നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര പ്രാധാന്യത്തോടെ പുനര്‍നിര്‍മിച്ചുനല്‍കണം. കൃഷി ഉള്‍പ്പെടെയുള്ള ഉപജീവനമാര്‍ഗം നഷ്ടമായവര്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം നല്‍കണം. പരിക്കേറ്റവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സര്‍ക്കാരും ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും അതിവേഗത്തില്‍ നഷ്ടപരിഹാരം വിതരണംചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ പത്മാക്ഷന്‍, കെ മോഹനന്‍, കെ റഹീം, വി കെ അനന്തകൃഷ്ണന്‍, പി ശിവാത്മജന്‍ എന്നിവര്‍ സംസാരിച്ചു.











0 comments