Deshabhimani

സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റ്‌

മെഡൽ വാരിക്കൂട്ടി 
ആലത്തിയൂർ കെഎച്ച്എം

Alathiyur KHM Higher Secondary School achieves impressive results at the State Junior Athletic Meet.

കൊല്ലത്ത് നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ നേട്ടം കൈവരിച്ച ആലത്തിയൂർ കെഎച്ച്എം 
ഹയർ സെക്കൻഡറി സ്കൂൾ ടീം

വെബ് ഡെസ്ക്

Published on Oct 08, 2026, 12:10 AM | 1 min read

തിരൂർ

കൊല്ലത്ത് നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ മികച്ച നേട്ടവുമായി ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കൻഡറി സ്കൂൾ. കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 70 വർഷത്തെ ചരിത്രം തിരുത്തി മലപ്പുറം ജില്ലാ ടീം ചാമ്പ്യന്മാരായപ്പോൾ ഏറ്റവും കൂടുതൽ മെഡൽ നേടിയത്‌ ആലത്തിയൂർ സ്കൂളാണ്‌. എം റിദ (അണ്ടർ 20 ഗേൾസ് ഹാമർ ത്രോ), പി ഷാബിസ് (അണ്ടർ 18 ബോയ്സ് ഡിസ്കസ് ത്രോ), എം കെ ഭദ്ര (അണ്ടർ 18 ഗേൾസ് പോൾവാട്ട്), ശ്രീനന്ദ് എസ് നായർ (അണ്ടർ 16 ജാവലിങ് ത്രോ, ഫുൾ റൺവേ ജാവലിങ് ത്രോ) എന്നിവർ സ്വർണം നേടി. പി പി അസ്‌ല (അണ്ടർ 18 ഗേൾസ് ട്രിപ്പിൾ ജമ്പ്), വി മുഹമ്മദ് ഫഹദ് (അണ്ടർ 18 ബോയ്സ് ഡിസ്കസ് ത്രോ, ഷോട്ട്പുട്ട് ), പി ടി അലീന (അണ്ടർ 18 ഗേൾസ് ഹാമർ ത്രോ) എന്നിവർ വെള്ളി നേടിയപ്പോൾ കെ ശിഖ (അണ്ടർ 16 ഗേൾസ് നടത്തം), സി നഷ്‌വ (അണ്ടർ 16 ഗേൾസ് ഹാമർ ത്രോ), കെ പി ഗീതു (അണ്ടർ 20 ഗേൾസ് റിലേ) എന്നിവർ വെങ്കലവും നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home