ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്
ജില്ലാ സംഘാടക സമിതി രൂപീകരിച്ചു

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരങ്ങളുടെ സംഘാടക സമിതി രൂപീകരണ യോഗം മഞ്ചേരി ഗവ. ബോയ്സ് സ്കൂളില്‍ മുന്‍ മന്ത്രി ടി കെ ഹംസ ഉദ്ഘാടനംചെയ്യുന്നു
മഞ്ചേരി
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 15–ാം സീസണ്‍ ജില്ലാ മത്സരത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. മുന്‍ മന്ത്രി ടി കെ ഹംസ ഉദ്ഘാടനംചെയ്തു. അഡ്വ. കെ ഫിറോസ് ബാബു അധ്യക്ഷനായി. കെഎസ്ടിഎ ജില്ലാ സെക്രട്ടറി കെ സരിത, കെ മുരളീധരൻ, നോവലിസ്റ്റ് ജനാർദനൻ വൈദ്യർ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ഡോ. കെ കെ ബാലചന്ദ്രൻ, അഡ്വ. ടോം കെ തോമസ്, പി ജിജി, നഗരസഭാംഗം ഷെറീന ജവഹർ, ഷമീം ഇല്ല്യാസ്, സി വിപിൻ, പി ജിജു, കെ ജവഹർ എന്നിവർ സംസാരിച്ചു. അക്ഷരമുറ്റം ജില്ലാ കോ -ഓർഡിനേറ്റർ കെ റിധീഷ് സ്വാഗതവും ടി വി സുരേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: അഡ്വ. കെ ഫിറോസ് ബാബു (ചെയർമാൻ), കെ ജവഹർ, പി ജിജി, സി വിപിൻ, സാബിക്ക്, അഡ്വ. ടോം കെ തോമസ് (വൈസ് ചെയർമാൻമാര്‍), പി കെ മുരളീധരൻ (ജനറൽ കൺവീനർ), പി രാധാകൃഷ്ണൻ, കെ രത്നാകരൻ, ജിതേഷ്, കെ പി മധു, ജനാർദനൻ വൈദ്യർ, ഡോ. കെ കെ ബാലചന്ദ്രൻ, പി കെ ഫിറോസ്, പി സുജിത്ത്, രാജശേഖരൻ, ബാലകൃഷ്ണൻ പുത്തില്ലൻ (കൺവീനർമാർ). വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. 25ന് മഞ്ചേരി ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ജില്ലാ മത്സരം.









0 comments