കതിർക്കാറ്റുകാത്ത് കോൾനിലങ്ങൾ

വി സെയ്‌ദ്
Published on Nov 19, 2026, 12:12 AM | 1 min read
ചങ്ങരംകുളം
കോൾപ്പടവുകൾ പച്ചപ്പുചാർത്തേണ്ട കാലമാണിത്. ഉത്സവച്ചേലിൽ ഞാറുനടീൽ നടക്കേണ്ട സമയം. എന്നാൽ പൊന്നാനി മേഖലയിലെ ഒട്ടുമിക്ക കോള്‍പ്പടവുകളിലും പുഞ്ചകൃഷിക്കുള്ള ഞാറുനടീൽ തുടങ്ങിയില്ല. തൊഴിലാളികളെ കിട്ടാത്തതാണ് പ്രധാന പ്രതിസന്ധി. സാധാരണ നവംബര്‍ ആദ്യവാരത്തില്‍ ഞാറുനടീല്‍ പകുതിയോളം പൂര്‍ത്തിയാവും. ഇത്തവണ കോള്‍ മേഖലയിലെ ഉയര്‍ന്ന ഭാഗങ്ങളിൽമാത്രമാണ് പുഞ്ചകൃഷി ആരംഭിച്ചത്. താഴ്‌ന്ന പ്രദേശങ്ങളില്‍ കൃഷിക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളാണ് ഞാറുനടാനായി എത്താറ്. തൊഴിലാളികളുടെ വരവ് കുറഞ്ഞതോടെ കര്‍ഷകര്‍ പ്രയാസത്തിലാണ്. തൊഴിലാളികള്‍ കൂടുതലും എത്തിയിരുന്നത് തമിഴ്‌നാട്ടില്‍നിന്നായിരുന്നു. എന്നാല്‍ തമിഴ്‌നാട്ടിൽ തൊഴില്‍ കൂടിയതിനാല്‍ ആളുകള്‍ വരാന്‍ മടിക്കുകയാണ്. ഞാറ് പറിച്ചുനടാന്‍ ഏക്കറിന് 5000മുതല്‍ 5500 രൂപയ്‌ക്കാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ കരാറെടുക്കാറ്. ഇതേ കൂലി നാട്ടിലും ലഭിക്കുമെന്നതിനാലാണ് തൊഴിലാളികള്‍ കേരളത്തിലേക്ക് വരാന്‍ മടിക്കുന്നതെന്നാണ് വിവരം. നന്നംമുക്ക് പഞ്ചായത്തില്‍ പരിധിയില്‍ ഒരുവര്‍ഷം 2500 തൊഴിലാളികള്‍ എത്തിയിരുന്നു. നിലവിൽ അഞ്ഞൂറോളം തൊഴിലാളികൾമാത്രമാണ് എത്തിയതെന്ന് കര്‍ഷകര്‍ പറഞ്ഞു. ഒരാഴ്ചകക്കം കൂടുതൽ തൊഴിലാളികളെത്തുമെന്ന പ്രതീക്ഷയിലാണ് കർഷകർ.









0 comments