ഇ എം രാധയുടേത് മാതൃകാ ജീവിതം: എ വിജയരാഘവൻ

ഏലംകുളം
മാതൃകാപരമായ ജീവിതത്തിന്റെ ഉടമയായിരുന്നു ഇ എം രാധയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. സിപിഐ എം ലോക്കൽ കമ്മിറ്റി ഏലംകുളത്ത് സംഘടിപ്പിച്ച ഇ എം രാധ അനുസ്മരണ സദസ്സ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അച്ഛനായ ഇ എം എസ് ജീവിതകാലം മുഴുവൻ പുലർത്തിയ ലളിതജീവിതവും സമൂഹത്തിലെ ജനവിഭാഗങ്ങളോട്ടുള്ള പ്രതിബദ്ധതയും ഇ എം രാധ ഉയർത്തിപ്പിടിച്ചു. സംസ്ഥാന വനിതാ കമീഷൻ അംഗം എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് നടത്തിയത്. അവരുടെ ജീവിതം എല്ലാ പ്രവർത്തകർക്കും മാതൃകയാണെന്നും വിജയരാഘവൻ പറഞ്ഞു. യോഗത്തിൽ സിപിഐ എം ഏരിയാ കമ്മിറ്റി അംഗം പി ഗോവിന്ദപ്രസാദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി പി അനിൽ, ഏരിയാ സെക്രട്ടറി ഇ രാജേഷ്, രാധയുടെ കുടുംബാംഗങ്ങളായ പി ഡി ശങ്കരനാരായണൻ, എം അജിത, ഇ എം പ്രശാന്ത്, എസ് ശ്രീരാജ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എം സോമസുന്ദരൻ സ്വാഗതവും പി അജിത് കുമാർ നന്ദിയും പറഞ്ഞു.









0 comments