Deshabhimani

തീമുനയിലും രക്ഷകരായി മാലാഖമാർ

A
വെബ് ഡെസ്ക്

Published on Nov 19, 2026, 12:14 AM | 1 min read

സ്വന്തം ലേഖകൻ

തിരൂരങ്ങാടി

തിരൂരങ്ങാടി താലുക്ക്‌ ആശുപത്രിയിൽ നിർത്തിയിട്ട കാറിലിരുന്ന്‌ യുവതി കുഞ്ഞിന് പാൽ കൊടുക്കുന്നതിനിടെ വാഹനത്തിൽനിന്ന്‌ പുക ഉയർന്നത്‌ പരിഭ്രാന്തി പടർത്തി. ജീവനക്കാരുടെ സമയോചിതമായ ഇടപെടലും അസാമാന്യ ജാഗ്രതയുമാണ്‌ അപകടം ഒഴിവാകാൻ കാരണം. ബുധൻ പകല്‍ 11.30ഓടെയായിരുന്നു സംഭവം. കുന്നുംപുറം സ്വദേശിയായ യുവതി കാറിലിരുന്ന്‌ കൈക്കുഞ്ഞിന് പാൽ നൽകുന്നതിനിടെയാണ് വാഹനത്തിൽനിന്ന്‌ അപ്രതീക്ഷിതമായി പുക ഉയർന്നത്. ഒരുനിമിഷം പരിഭ്രാന്തിയിലായ യുവതി ഉടൻ പുറത്തിറങ്ങി ആശുപത്രി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. അപകടസൂചന തിരിച്ചറിഞ്ഞ്‌ ട്രീറ്റ്മെന്റ് പ്ലാന്റ് ഓപറേഷൻ ജീവനക്കാരൻ പി മുഹമ്മദ് റിയാസ്, ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് പി ബിന്ദു, സീനിയർ നഴ്സിങ് ഓഫീസർമാരായ കെ കെ ശ്രീലത, എൽ സുധ, ഗ്രേഡ് ടു ജീവനക്കാരി എൻ പി ശാന്ത, സെക്യൂരിറ്റി ജീവനക്കാരി വി പി മിനി എന്നിവർ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീ അണച്ചു. തുടർന്ന് കാറിന്റെ ഇലക്ട്രിക്കൽ സർക്യൂട്ട് കണക്ഷൻ വേർപെടുത്തി അപകടസാധ്യത ഒഴിവാക്കി. മുൻകരുതലിന്റെ ഭാഗമായി സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറുകളും ഉടൻ മറ്റിടങ്ങളിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home