ad
Deshabhimani

 ഇ എം എസ് മന്ദിരത്തിലെ റഫറന്‍സ് ഗ്രന്ഥാലയം

പി നന്ദകുമാർ പുസ്തക ശേഖരം കൈമാറി

a

പുസ്തക ശേഖരം പി നന്ദകുമാറിൽനിന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനില്‍ ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 01:28 AM | 1 min read

ചങ്ങരംകുളം ​

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ ഇ എം എസ് മന്ദിരത്തിലെ റഫറന്‍സ് ഗ്രന്ഥാലയത്തിലേക്ക് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി പി നന്ദകുമാർ പുസ്തക ശേഖരം കൈമാറി. മാന്തടത്തുള്ള നന്ദകുമാറിന്റെ വീട്ടിൽവച്ച്‌ സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനില്‍ ഏറ്റുവാങ്ങി. ഇന്ത്യൻ ഭരണഘടന, വിവേകാനന്ദ സ്വാമിയും മാർക്സിവും, എം ടിയുടെ ജീവചരിത്രം തുടങ്ങി ഒട്ടനവധി പുസ്തകങ്ങളാണ് കൈമാറിയത്. സിപിഐ എം എടപ്പാൾ ഏരിയാ സെക്രട്ടറി ടി സത്യൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ പി വിജയന്‍, അഡ്വ. എം ബി ഫൈസൽ, സിപിഐ എം ആലങ്കോട് ലോക്കല്‍ സെക്രട്ടറി എന്‍ വി ഉണ്ണി, നന്നംമുക്ക് ലോക്കല്‍ സെക്രട്ടറി എം അജയ്‌ഘോഷ്, എടപ്പാൾ ലോക്കൽ സെക്രട്ടറി അഡ്വ. കെ വിജയൻ, എടപ്പാൾ പഞ്ചായത്തംഗങ്ങളായ ക്ഷമാ റഫീഖ്, എ കെ ശ്രീജ, ഷീന കോട്ടയിൽ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home