ad
Deshabhimani

ജനവാസമേഖലയിൽ പുലിയെ തുറന്നുവിട്ട സംഭവം

പുലിയെ പിടികൂടി ഉൾവനത്തിൽ
വിടണം: എസ്‌ സുദേവൻ

സിപിഐ എം നേതൃത്വത്തിൽ അച്ചൻകോവിൽ വനം ഡിവിഷൻ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധർണ 
ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 14, 2026, 02:18 AM | 1 min read

പുനലൂർ

വനം വകുപ്പ് കെണിവച്ച്‌ പിടികൂടിയ പുലിയെ അച്ചൻകോവിൽ ജനവാസമേഖലയിൽ തുറന്നുവിട്ടത് ജനങ്ങളോടും ആദിവാസി സമൂഹത്തോടുമുള്ള വെല്ലുവിളിയെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ. സിപിഐ എമ്മിന്റെ നേതൃത്വത്തിൽ അച്ചൻകോവിൽ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.​ പത്തനാപുരം അലിമുക്കിൽനിന്ന് വനം വകുപ്പിന്റെ കൂട്ടിൽ അകപ്പട്ടെ പുലിയെ മൃഗശാലയിൽ ഏൽപ്പിക്കുകയോ ഉൾവനത്തിൽ വിടുകയോ ആണ് ചെയ്യേണ്ടത്. എന്നാൽ, പാതിരാത്രി ലോറിയിൽ കയറ്റിക്കൊണ്ടുപോയി അച്ചൻകോവിൽ ജനവാസമേഖലയിൽ തുറന്നുവിട്ടു. ആര്യങ്കാവ് പഞ്ചായത്തിന്റെ രണ്ട് വാർഡും രണ്ടായിരത്തിലധികം ജനസംഖ്യയുമുള്ള പ്രദേശമാണ് അച്ചൻകോവിൽ. സ്കൂൾ, ശ്രീധർമശാസ്ത ക്ഷേത്രം, പൊലീസ് സ്റ്റേഷൻ, എക്‌സൈസ് ചെക്ക് പോസ്റ്റ്, പ്രൈമറി ഹെൽത്ത് സെന്റർ, ആയുർവേദ പരിശോധനകേന്ദ്രം, മൂ‍ന്ന് അങ്കണവാടികൾ, ഡിഎഫ്ഒ ഓഫീസ്, മൂന്ന്‌ റേഞ്ച് ഓഫീസ്, 50ൽപ്പരം വ്യാപാരസ്ഥാപനങ്ങൾ അടക്കമുള്ള പ്രധാനപ്പെട്ട കേന്ദ്രമാണ്. ശബരിമല ദർശനത്തിന് വരുന്ന തീർഥാടകർ അച്ചൻകോവിൽ ക്ഷേത്രദർശനം നടത്തിയിട്ടാണ് കേരളത്തിലേക്ക് പ്രധാനമായി കടക്കുന്നത്. ആദിവാസി ജവവിഭാഗങ്ങൾ വനവിഭവങ്ങൾ ശേഖരിച്ച് അച്ചൻകോവിലെ വനശ്രീ മുഖാന്തിരമാണ് വിൽപ്പന നടത്തുന്നത്. പുലിയെ ഇ‍ൗ മേഖലയിൽ തുറന്നുവിട്ടതോടെ പ്രദേശത്തെ ജനങ്ങളും ആദിവാസികളും ആശങ്കയിലാണ്. ജനവാസമേഖലയിൽ തുറന്നുവിട്ട പുലിയെ വനം വകുപ്പ് പിടികൂടി തിരികെ ഉൾ വനത്തിലാക്കി പ്രദേശത്തെ ജനങ്ങളുട ഭീതി അകറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിനു മാത്യു അധ്യക്ഷനായി. ഏരിയ സെക്രട്ടറി അഡ്വ. പി സജി, ഏരിയ കമ്മിറ്റി അംഗങ്ങളായ വി എസ് മണി, പി രാജു, പഞ്ചായത്ത്‌അംഗം മനു മത്തായി, ഉണ്ണിക്കൃഷ്ണൻ, പ്രശാന്തൻ, ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി പി എസ് അരുൺ, ബിജുലാൽ പാലസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home