ad
Deshabhimani

സ്വപ്‌നത്തിലേക്ക്‌ പറക്കാൻ
മുഹമ്മദ് ഹാഷിം

aa
avatar
മനു വിശ്വനാഥ്‌

Published on Mar 07, 2026, 01:19 AM | 1 min read

താനൂർ

സിവിൽ സർവീസ് പരീക്ഷാ ഫലം വന്നതോടെ ഓലപ്പീടിക കുറ്റിയിൽ വീട്ടിൽ ആഹ്ലാദം നിറഞ്ഞു. 713–ാം റാങ്ക് നേടി മുഹമ്മദ് ഹാഷിം സ്വപ്‌നത്തിലേക്കുള്ള യാത്രയിലാണ്. നാലാം ശ്രമത്തിലാണ് സിവിൽ സർവീസ് കടമ്പ കടന്നത്. പുണെ ഐസറിൽ പഠിക്കുമ്പോഴാണ് സിവിൽ സർവീസ് ആഗ്രഹം നാമ്പിട്ടത്. തിരുവനന്തപുരത്തും പെരിന്തൽമണ്ണയിലെയും കേന്ദ്രങ്ങളിൽ പരിശീലനം നേടി. ആദ്യ രണ്ടുതവണ ഒന്നാംഘട്ട പരീക്ഷ ജയിച്ചുവെങ്കിലും മുന്നോട്ടുപോകാനായില്ല. പിന്നീട് മെയിൻ പരീക്ഷ എഴുതി അഭിമുഖത്തിൽ പങ്കെടുത്തെങ്കിലും ലിസ്റ്റിൽ വന്നില്ല. ആഗ്രഹങ്ങൾക്ക് വിലക്കേർപ്പെടുത്താതെ സ്വയംപഠനത്തിലൂടെ മുന്നോട്ടുപോയി. നാലാം ശ്രമമാണ്‌ ഫലംകണ്ടത്‌. ഐഎഎസ് നേടാനാണ്‌ ആഗ്രഹമെന്നും അതിനായി ഒരുതവണകൂടി ശ്രമിക്കുമെന്നും മുഹമ്മദ് ഹാഷിം ദേശാഭിമാനിയോട് പറഞ്ഞു. സിവിൽ സർവീസ് ഫലം വരുമ്പോൾ ചെന്നൈയിൽ കേന്ദ്രസർക്കാർ ജോലിക്കുള്ള പരിശീലനത്തിലാണ്. പത്താം ക്ലാസ് വരെ താനൂർ എച്ച്എസ്എം സ്കൂളിലും ഹയർ സെക്കൻഡറി പരപ്പനങ്ങാടി എസ്എൻഎം സ്കൂളിലുമായിരുന്നു പഠനം. മഹാരാഷ്‌ട്രയിൽ കച്ചവടം നടത്തുന്ന കോയയും കൊല്ലടത്തിൽ ഷരീഫയുടെയും മകനാണ്‌. സഹോദരങ്ങൾ: ഫാത്തിമത്തുൽ ഹാഫിസ, ഫാത്തിമ സുഹറ, ഫാത്തിമത്തുൽ ഹുസ്ന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home