വ്യാപക പ്രതിഷേധം

വീട്ടുപടിക്കല്‍ പെന്‍ഷന്‍ എത്തിക്കുന്ന സംവിധാനം നിര്‍ത്തലാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കെസിഇയു നേതൃത്വത്തില്‍ മലപ്പുറത്ത് നടത്തിയ പ്രകടനം
മലപ്പുറം
വീട്ടുപടിക്കലുള്ള വിതരണം നിര്‍ത്തലാക്കി സാമൂഹ്യക്ഷേമ പെൻഷൻ പദ്ധതി തകർക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ കെഎസ്‌കെടിയു മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ മജ്നു ഉദ്ഘാടനംചെയ്തു. കെ വി ബാലകൃഷ്ണൻ അധ്യക്ഷനായി. കെ പി ചന്ദ്രൻ, നാണത്ത് മുഹമ്മദലി, ഗിരീഷ്, ബിന്ദു, സി എം നാണി, എം ബഷീർ എന്നിവർ സംസാരിച്ചു. വി ആർ യെശ്പാൽ സ്വാഗതവും കെ ബിന്ദു നന്ദിയും പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ കേരള കോ ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) മലപ്പുറം ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. മലപ്പുറം നഗരത്തില്‍ സഹകരണ ജീവനക്കാര്‍ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് പി പത്മജ ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് കെ വിനോദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ വി പ്രസാദ്, പി വിജയൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി എൻ ഹാരിസ് സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം ധന്യ നന്ദിയും പറഞ്ഞു









0 comments