ad
Deshabhimani

കാടാമ്പുഴ ക്ഷേത്രത്തിലെ കൂട്ട പിരിച്ചുവിടൽ

തൊഴിലാളികളുടെ വാദം 
കേൾക്കണമെന്ന്‌ ഹൈക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 11, 2026, 12:15 AM | 1 min read

വളാഞ്ചേരി
കാടാമ്പുഴ ക്ഷേത്രത്തിലെ പ്രസാദഊട്ട് തൊഴിലാളികളെ അകാരണമായി പിരിച്ചുവിട്ട നടപടിയിൽ ഹൈക്കോടതി ഇടപെടൽ. പ്രസാദഊട്ട് തൊഴിലാളികളും മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ പ്രവർത്തകരുമായ എം ശശി, കെ പി സത്യപ്രകാശൻ, പി ബീന, എം പി ഉഷാകുമാരി എന്നിവരാണ് പിരിച്ചുവിടലിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. മുൻ‌കൂർ നോട്ടീസുപോലും നൽകാതെ അകാരണമായി തൊഴിലാളികളെ പിരിച്ചുവിട്ട ദേവസ്വം ബോർഡിനോട് തൊഴിലാളികൾ സമർപ്പിച്ച അപേക്ഷകൾ പരിഗണിച്ച് വ്യക്തിപരമായ വാദങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകണമെന്ന്‌ ഹൈക്കോടതി നിർദേശിച്ചു. ഒരുമാസമാണ്‌ ഇതിന്‌ അനുവദിച്ചിരിക്കുന്നത്‌. സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. കെ ആർ സുഭാഷ് ചന്ദ്രൻ മുഖേനയാണ് പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ ഹൈക്കോടതിയെ സമീപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home