പാണക്കാട് മലയിടിച്ചില്‍
പാതയില്‍ രാത്രിയാത്ര നിരോധിച്ചു

മലപ്പുറം
മലപ്പുറം – പരപ്പനങ്ങാടി സംസ്ഥാന പാതയില്‍ പാണക്കാട് എടായിപ്പാലത്ത് അനധികൃത മണ്ണെടുപ്പിനെ തുടര്‍ന്ന് മലയിടിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ 14വരെഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉത്തരവിറക്കി. ഓറഞ്ചും ചുവപ്പും മഴ മുന്നറിയിപ്പുള്ള ദിവസങ്ങളില്‍ ൨൪ മണിക്കൂറും അല്ലാത്തപ്പോള്‍ രാത്രി ഏഴുമുതല്‍ രാവിലെ ആറുവരെയും ഗതാഗതം നിരോധിച്ചു. എടായിപ്പാലംമുതൽ കാരാത്തോട് സ്ട്രെയിറ്റ് പാത്ത് സ്കൂള്‍ ജങ്ഷന്‍വരെയാണ് നിരോധനം. ദുരന്തനിവാരണ നിയമത്തിലെ ൩൩, ൩൪ (ബി) വകുപ്പുകള്‍ പ്രകാരമാണ് നടപടി. വാഹനങ്ങൾ അധികാരത്തൊടി – കുറ്റാളൂർ ഫസ്റ്റ് റീച്ച് റോഡ് (കോണോമ്പാറ – കാരാത്തോട്)വഴിയോ ഒതുക്കുങ്ങൽ – കാരാത്തോട്/ വേങ്ങരവഴിയോ തിരിഞ്ഞുപോകണം. യാത്രാനിരോധനം ഏർപ്പെടുത്തിയ സൂചനാ ബോർഡുകൾ സ്ഥാപിക്കാന്‍ പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയർക്ക് നിര്‍ദേശം നല്‍കി. മലയിടിഞ്ഞ പ്രദേശത്ത് ജനങ്ങൾ കൂട്ടംകൂടുകയോ വാഹനങ്ങൾ നിര്‍ത്തിയിടുകയോ ചെയ്യരുതെന്നും ഉത്തരവിലുണ്ട്.









0 comments