മൗനജാഥയും അനുശോചന യോഗവും

തിരൂരിൽ നടന്ന വിനോദ് തലപ്പള്ളി അനുശോചന യോഗത്തിൽ പി ഹംസക്കുട്ടി സംസാരിക്കുന്നു
തിരൂർ
വിനോദ് തലപ്പള്ളിയുടെ നിര്യാണത്തിൽ തിരൂരിൽ മൗനജാഥയും സർവകക്ഷി അനുശോചനവും നടന്നു. താഴേപ്പാലം എസ്ബിഐയുടെ മുന്നിൽനിന്ന് ആരംഭിച്ച മൗനജാഥ സെൻട്രൽ ജങ്ഷനിൽ സമാപിച്ചു. ടാക്സി സ്റ്റാൻഡിൽ നടന്ന അനുശോചന യോഗത്തിൽ പി ഹംസക്കുട്ടി അധ്യക്ഷനായി. യു സൈനുദ്ദീൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഗഫൂർ പി ലില്ലീസ്, ഇ അഫ്സൽ, തിരൂർ പ്രസ് ക്ലബ് പ്രസിഡന്റ് പി കെ രതീഷ്, അബ്ദുസമദ് (മുസ്ലിംലീഗ്), സി വി വിമൽകുമാർ (കോൺഗ്രസ്), ദിനേശ് പൂക്കയിൽ (സിപിഐ), രവി തേലത്ത് (ബിജെപി), ജോണി ടി മാത്യു (കേരള കോൺഗ്രസ് എം), പിമ്പുറത്ത് ശ്രീനിവാസൻ (സോഷ്യലിസ്റ്റ് ജനതാദൾ), പാറപ്പുറത്ത് കുഞ്ഞുട്ടി (എൻസിപി- എസ്‌പി), കെ ലത്തീഫ് (നാഷണൽ ലീഗ്), നാസർ കൊട്ടാരത്ത് (കേരള കോൺഗ്രസ് ബി), എ ശിവദാസൻ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ പാറയിൽ അൻവർ, ചന്ദ്രിക മലപ്പുറം റസിഡന്റ് എഡിറ്റർ ഇഖ്ബാൽ കല്ലുങ്ങൽ, മുതിർന്ന മാധ്യമപ്രവർത്തകൻ കെ പി ഒ റഹ്‌മത്തുള്ള, ഗായകൻ ഫിറോസ്ബാബു, സി സെൻ (കെഎസ്ടിഎ), ബഷീർ പുത്തൻവീട്ടിൽ, ദിലീപ് അമ്പായത്തിൽ, മനോജ് പാറശ്ശേരി, പ്രസ് ക്ലബ് സെക്രട്ടറി ഷഫീക്ക് എന്നിവർ സംസാരിച്ചു. ടി ഷാജി സ്വാഗതവും എം മിർഷാദ് നന്ദിയും പറഞ്ഞു.










0 comments