ബാലസംഘം സെക്യുലർ ഫെസ്റ്റ് ഇന്ന്

മലപ്പുറം
ശ്രീനാരായണഗുരു സമാധിദിനത്തോടനുബന്ധിച്ച് ബാലസംഘം നേതൃത്വത്തില്‍ തിങ്കളാഴ്ച "സോദരത്വേന' സെക്യുലർ ഫെസ്റ്റ് സംഘടിപ്പിക്കും. ശ്രീനാരായണഗുരു, അയ്യൻകാളി തുടങ്ങിയ നവോത്ഥാന നായകരെയും അംബേദ്കറെപ്പോലുള്ള മതനിരപേക്ഷ ചിന്താഗതിക്കാരെയും അനുസ്മരിക്കും. ജില്ലയിലെ 18 കേന്ദ്രങ്ങളിൽ രാവിലെയും വൈകിട്ടുമായി പരിപാടി നടക്കും. ജില്ലാ ഉദ്ഘാടനം തിരൂർ പരിയാപുരത്ത് വൈകിട്ട് നാലിന് സംസ്ഥാന ജോയിന്റ് കൺവീനർ സി വിജയകുമാർ നിർവഹിക്കും. എടക്കര, അമരമ്പലം, കരുവാരക്കുണ്ട്, പെരിന്തൽമണ്ണ, തിരൂർക്കാട്, പൂക്കോട്ടൂർ, എളങ്കൂർ, കുഴിമണ്ണ, എടവണ്ണപ്പാറ, കണ്ണമംഗലം, വള്ളിക്കുന്ന്, പെരുമണ്ണ, വള്ളിക്കാഞ്ഞിരം, പുറത്തൂർ, എടപ്പാൾ, കാഞ്ഞിരമുക്ക്, മാറാക്കര എന്നിവയാണ് മറ്റ് കേന്ദ്രങ്ങൾ.










0 comments