സ്കൂൾ കുട്ടികളുമായി പോയ സ്വകാര്യ വാഹനം തെങ്ങിലിടിച്ച് തകർന്നു

കടവനാട് കോളക്കോടൻ റോഡില്‍ തെങ്ങിലിടിച്ച് തകര്‍ന്ന വാഹനം
പൊന്നാനി
സ്കൂൾ കുട്ടികളുമായി പോയ സ്വകാര്യ വാഹനം നിയന്ത്രണംവിട്ട് തെങ്ങിലിടിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് വിദ്യാർഥികൾക്കും ഡ്രൈവർക്കും ആയക്കും പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ വാഹനം രണ്ടായി പിളർന്നു. പൊന്നാനി എംഐ ഗേൾസിലെ വിദ്യാർഥികളായ സയാന, ഹന്ന എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കൾ വൈകിട്ട് നാലരയോടെ കടവനാട് കോളക്കോടൻ റോഡിലാണ് സംഭവം. ഇവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാഹനത്തിലെ മറ്റ് കുട്ടികളെയെല്ലാം ഇറക്കിവിട്ടതിനുശേഷം ബാക്കിയുള്ള രണ്ട് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് അപകടം.









0 comments