ad
Deshabhimani

കടുവ കാമറയിൽ

A man-eating tiger that killed a tapping worker in the Rauthangad forest in Atakkakundu was caught on camera installed by the forest department.

നരഭോജി കടുവയെ പിടിക്കാൻ മൂന്നാംദിവസവും ദൗത്യസംഘം റാവുത്തൻ കാടിൽ തിരച്ചിലിനായി പുറപ്പെടുന്നു

വെബ് ഡെസ്ക്

Published on May 18, 2025, 12:22 AM | 1 min read

കാളികാവ്

അടക്കാക്കുണ്ട് റാവുത്തൻകാടിൽ ടാപ്പിങ്‌ തൊഴിലാളിയെ കൊലപ്പെടുത്തിയ നരഭോജി കടുവ വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ പതിഞ്ഞു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സായുധരായ നൂറോളം ദ്രുത കർമസേന മലവാരത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. രാവിലെമുതൽതന്നെ ദ്രുത കർമസേന മലവാരത്തിൽ സംഘങ്ങളായി തിരച്ചിൽ നടത്തിയിരുന്നു. കടുവയെ ഉടൻ പിടികൂടാനാകുമെന്നാണ് വനം വകുപ്പ് പ്രതീക്ഷിക്കുന്നത്. വൈകിട്ടോടെ സിസിഎഫ് ഉമ കമൽഹാറിന്റെ നേതൃത്വത്തിൽ ക്യാമ്പ് ഓഫീസിൽ റിവ്യൂ മീറ്റിങ്‌ ചേർന്നു. ഞായറാഴ്ച കൂടുതൽ ഡ്രോണുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home