ഡൽഹിയിൽ കാറും ടെമ്പോയും കൂട്ടിയിടിച്ച് ഒരു മരണം; അഞ്ച് പേർക്ക് പരിക്ക്

video screenshot via IANS
ന്യൂഡൽഹി : ഡൽഹിയിലെ വസന്ത് കുഞ്ചിൽ കാറും ടെമ്പോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. വസന്ത് കുഞ്ചിലെ രാജോകരി മേൽപ്പാലത്തിൽ ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. കാർ ഒരു ടെമ്പോയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 47കാരിയായ കൃപ ദേവിയാണ് മരിച്ചത്. മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.
ടൊയോട്ട ഇന്നോവ കാർ ടെമ്പോയുടെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് ടെമ്പോ ഫ്ലൈഓവറിൽ വച്ച് മറിയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. വടക്കുകിഴക്കൻ ഡൽഹിയിലെ സീലംപൂർ നിവാസികളാണ് ടെമ്പോയിലുണ്ടായിരുന്നത്. യാത്രക്കാർ ഗുരുഗ്രാമിലെ ഒരു ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ടെമ്പോയിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. വാൻഷ് (8), സാവിത്രി ദേവി (60), നൈന (34), നക്ഷ് (14), ഇഷാൻ (2) എന്നിവരാണ് ചികിത്സയിലുള്ളത്. അപകടത്തിൽ ടെമ്പോ ഡ്രൈവർക്കും നിസ്സാര പരിക്കേറ്റതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് തന്നെയുണ്ടായിരുന്ന കാർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.









0 comments