ad
Deshabhimani

ആന്ധ്രയിൽ ബസും ലോറിയുമായി കൂട്ടിയിടിച്ച് അപകടം: മലപ്പുറം സ്വദേശിയായ ഡ്രൈവർ മരിച്ചു

Andhra Bus-Lorry Collision.jpg
വെബ് ഡെസ്ക്

Published on Jun 07, 2026, 06:09 PM | 1 min read

വേങ്ങര: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ബസ് ലോറിയുമായി കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. ബസ് ഡ്രൈവറായ വേങ്ങര കൂരിയാട് വടക്കേപ്പുറത്ത് മുഹമ്മദ് റഷീദ് (50) ആണ് മരിച്ചത്. ദേശീയ പാത 16ൽ അനകപ്പള്ളി ജില്ലയിലെ എസ് രായവാരം, ഗോകുലപാടിന് സമീപം കഴിഞ്ഞ ദിവസം അർദ്ധരാത്രി ഒരു മണിയോടെയാണ് അപകടം.


ഒഡീഷയിൽ നിന്നും തൊഴിലാളികളുമായി നാട്ടിലേക്ക് വരുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി, എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.


റഷീദിന്റെ മൃതദേഹം വിശാഖപട്ടണത്തെ ആശുപത്രിയിലെ നടപടികൾക്ക് നാട്ടിലേക്ക് കൊണ്ടുപോന്നു. അച്ഛൻ: പരേതനായ സൈതലവി. അമ്മ: പരേതയായ ഖദീജ. ഭാര്യ: ആരിഫ. മക്കൾ: റഹീസ് റഹ്‌നാസ്, റിഷാന റിസ്‌ല. മരുമക്കൾ: ശഫീഖ്, അസ്‌ലി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home