ad
Deshabhimani

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ വസ്തുവിന്റെ പേരിൽ സംഘം തിരിഞ്ഞ് വെടിവയ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു

gunshot

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jun 07, 2026, 05:53 PM | 1 min read

പെഷവാർ : വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ഭൂമി തർക്കത്തെച്ചൊല്ലി രണ്ട് ​ഗ്രൂപ്പുകൾ തമ്മിൽ നടന്ന വെടിവയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് ഞായറാഴ്ച അറിയിച്ചു.


ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ സൗത്ത് വസീറിസ്ഥാനിലെ തോയ് ഖുല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗുൽ കാച്ച് പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവം. സുലൈമാൻ ഖേൽ ഗോത്രത്തിൽ പെട്ടവരാണ് കൊല്ലപ്പെട്ടവർ.


പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി വാനയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. നിയമനടപടികൾ ആരംഭിച്ചതായും കൊലപാതകത്തിന് ഉത്തരവാദികളായവരെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home