ad
Deshabhimani

ബെയ്റൂട്ടില്‍ ഇസ്രയേല്‍ വ്യോമാക്രമണം; ഹിസ്ബുള്ളയുടെ തന്ത്രപ്രധാന കേന്ദ്രം തകര്‍ത്തെന്ന് അവകാശവാദം

beirut.
വെബ് ഡെസ്ക്

Published on Jun 07, 2026, 06:51 PM | 1 min read

ബെയ്റൂട്ട് : ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ പ്രധാന ആസ്ഥാനം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും അത് വിജയിച്ചുവെന്നും ഇസ്രയേൽ സൈന്യം അവകാശവാദം ഉന്നയിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു.


ജനവാസ മേഖലയിലെ കെട്ടിടങ്ങൾക്ക് താഴെയാണ് ഈ ആസ്ഥാനം പ്രവർത്തിച്ചിരുന്നതെന്നും ഇസ്രയേൽ പ്രസ്താവനയിൽ പറഞ്ഞു. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയേയിൽ തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകള്‍. അതേസമയം, ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെയോ ആളപായത്തിന്റെയോ കൃത്യമായ വിവരങ്ങൾ ലബനൻ ആരോഗ്യ മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home