ad
Deshabhimani

വിവാദത്തിനൊടുവില്‍ 'അളിയന്‍' ഔട്ട് ; സണ്ണി ജോസഫിന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറി രാജിവെച്ചു

bennythomas
വെബ് ഡെസ്ക്

Published on Jun 07, 2026, 07:31 PM | 1 min read

തിരുവനന്തപുരം : ബന്ധുനിയമന വിവാദങ്ങൾക്കും വിമർശനങ്ങൾക്കും പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് ബെന്നി തോമസ്.


രാജിക്കത്ത് മുഖ്യമന്ത്രിക്ക് സമർപ്പിച്ചതായാണ് ലഭിക്കുന്ന വിവരം. സണ്ണി ജോസഫിന്റെ സഹോദരിയുടെ ഭർത്താവായ ബെന്നി തോമസിന്റെ നിയമനം വലിയ വിവാദമായതിന് പിന്നാലെയാണ് നാണംകെട്ടുള്ള രാജി . അളിയന്റെ നിയമനത്തിൽ ഒരു തെറ്റുമില്ലെന്ന് ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ് രം​ഗത്ത് വന്നിരുന്നെങ്കിലും തുടർച്ചയായ വിമർശനങ്ങൾക്കും സമ്മര്‍ദങ്ങള്‍ക്കും പിന്നാലെയാണ് തടിയൂരാനായി ബെന്നി തോമസിന് രാജിവെക്കേണ്ടി വന്നിരിക്കുന്നത്.


കെപിസിസി പ്രസിഡന്റ്‌ കൂടിയായ മന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫിൽ അളിയനെ കൂടിയുൾപ്പെടുത്തിയത് കോൺ​ഗ്രസിനുള്ളിൽ തന്നെ വലിയ വിമര്‍ശനങ്ങൾക്ക് വഴിവെച്ചിരുന്നു. നിലവില്‍ ഡിസിസി ജനറൽ സെക്രട്ടറിയാണ്‌ ഉളിക്കൽ സ്വദേശിയായ ബെന്നി തോമസ്‌. മുൻ കെഎസ്‌യു നേതാവ്‌ സുദീപ്‌ ജെയിംസാണ്‌ മന്തിയുടെ മറ്റൊരു അഡീഷണൽ പിഎസ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home