വിനോദ് തലപ്പള്ളിക്ക് വിടനൽകി നാട്

തിരൂർ
ദേശാഭിമാനി തിരൂർ ഏരിയ ലേഖകൻ വിനോദ് തലപ്പള്ളിക്ക് വിടനൽകി നാട്. വിവിധ രാഷ്‌ട്രീയ പാർടി പ്രതിനിധികൾ, ജനപ്രതിനിധികൾ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ, ജില്ലാ സെക്രട്ടറിയറ്റംഗം ഇ ജയൻ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ, പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലീസ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി ഹംസക്കുട്ടി, തിരൂർ ഏരിയാ സെക്രട്ടറി ടി ഷാജി, തവനൂർ ഏരിയാ സെക്രട്ടറി കെ വി സുധാകരൻ, ഇമ്പിച്ചിബാവ സഹകരണ ആശുപത്രി ചെയർമാൻ എ ശിവദാസൻ, വി വി ഗോപിനാഥ്, മലയാള സർവകലാശാല മുൻ വൈസ് ചാൻസലർ എൽ സുഷമ, കുറുക്കോളി മൊയ്തീൻ എംഎൽഎ, തിരൂർ നഗരസഭാ ചെയർപേഴ്‌സൺ കീഴേടത്തിൽ ഇബ്രാഹിം ഹാജി, ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ, ബിജെപി സംസ്ഥാന കൗൺസിൽ അംഗം രവി തേലത്ത്, ഡിസിസി വൈസ് പ്രസിഡന്റ് ഷാജി പച്ചേരി, ഡിസിസി സെക്രട്ടറി കെ എ പത്മകുമാർ, ബാലസംഘം സംസ്ഥാന ജോ. കൺവീനർ സി വിജയകുമാർ, ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി പി പി അബ്ദുറഹിമാൻ, പ്രസിഡന്റ് പി എ ബാവ, ഡിടിഎഫ്കെ സംസ്ഥാന പ്രസിഡന്റ് നേഹ ചെമ്പകശ്ശേരി, തിരൂർ ഡിവൈഎസ്‌പി എ എം സിദ്ദീഖ്, തിരൂർ ജോ. ആർടിഒ അനസ് മുഹമ്മദ് തുടങ്ങിയവർ മുത്തൂരിലെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ദേശാഭിമാനിക്കുവേണ്ടി കോഴിക്കോട് യൂണിറ്റ് മാനേജർ പ്രദീപ് മോഹനും ന്യൂസ് എഡിറ്റർ പി സുരേശനും അന്ത്യോപചാരം അർപ്പിച്ചു.










0 comments