ad
Deshabhimani

വിദ്യാര്‍ഥിനിക്കെതിരെ പൊലീസ് അതിക്രമം

അലയടിച്ച് എസ്എഫ്ഐ പ്രതിഷേധം

aa

വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള 
പൊലീസ് അതിക്രമത്തിനെതിരെ 
കുന്നുമ്മല്‍ ടൗണില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് നീക്കുന്നു

വെബ് ഡെസ്ക്

Published on Sep 02, 2026, 12:15 AM | 1 min read

മലപ്പുറം

തിരുവനന്തപുരം കേരള സര്‍വകലാശാലാ ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ പുരുഷ പൊലീസ് വിദ്യാര്‍ഥിനികളെ അക്രമിച്ചതില്‍ പ്രതിഷേധം അലയടിക്കുന്നു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ മലപ്പുറം നഗരത്തില്‍ പ്രകടനം സംഘടിപ്പിച്ചു. മലപ്പുറം – പെരിന്തല്‍മണ്ണ റോഡിലെ കലക്ടറുടെ വസതിക്ക് സമീപത്തുനിന്ന് മാര്‍ച്ച് ആരംഭിച്ചു. കുന്നുമ്മല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുമുന്നിലെത്തി ദേശീയപാതയില്‍ കുത്തിയിരുന്നു. ഉപരോധത്തില്‍ പങ്കെടുത്തവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഗോകുല്‍ ഏലംകുളം, അബു ഉനൈസ്, സി എം സഫ്വാന്‍, ജില്ലാ വൈസ് പ്രസിഡന്റ് സിമി മറിയം, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി സാബിക്, അജിന്‍ ബെനഡിക്ട് എന്നിവര്‍ നേതൃത്വം നല്‍കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home