ആലിക്കുട്ടി മുസ്ല്യാര്‍ക്ക് വിടയേകി നാട്

അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ല്യാരുടെ മൃതദേഹം ഖബറടക്കത്തിനായി തിരൂര്‍ക്കാട് മഹല്ല് ജുമാ മസ്ജിദിലേക്ക് കൊണ്ടുവന്നപ്പോള്‍
മലപ്പുറം
സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാര്‍ക്ക് തിരൂര്‍ക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം. തിരൂര്‍ക്കാട് ജുമാമസ്ജിദില്‍ നടന്ന മയ്യത്ത് നമസ്‌കാരത്തിന് സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും അന്‍വാറുല്‍ ഇസ്ലാം അറബിക് കോളേജിൽ നടന്ന പ്രാര്‍ഥനയ്‌ക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും നേതൃത്വം നല്‍കി. വ്യാഴം പകൽ രണ്ടരയോടെയാണ് കെ ആലിക്കുട്ടി മുസ്ല്യാരുടെ വിയോഗം. തുടർന്ന് തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാം അറബിക് കോളേജിൽ പൊതുദര്‍ശനത്തിനുവച്ചു. കോളേജ് പരിസരത്ത് നടന്ന മയ്യത്ത് നമസ്‌കാരങ്ങള്‍ക്ക് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കി. സമസ്ത ഉപാധ്യക്ഷരായ കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ല്യാര്‍, നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്ല്യാര്‍, ജോ. സെക്രട്ടറിമാരായ എം ടി അബ്ദുല്ല മുസ്ല്യാര്‍, ഉമ്മര്‍ ഫൈസി മുക്കം, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് മൂസക്കുട്ടി ഹസ്രത്ത്, ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്ല്യാര്‍, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എ പി അനില്‍കുമാര്‍, പി കെ ബഷീര്‍, വി ഇ അബ്ദുല്‍ ഗഫൂര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങി നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.










0 comments