കാപ്പിലിലെ യുവതിയുടെ കൊലപാതകം
വില്ലനായത് മദ്യം; പൊട്ടിക്കരഞ്ഞ് റഷീദ്

വണ്ടൂർ
നാടിനെ ഞെട്ടിച്ച വണ്ടൂർ കാപ്പിൽ പാറശ്ശേരിയിലെ കൊലപാതകത്തിനുശേഷം പൊട്ടിക്കരഞ്ഞ് പ്രതി. മലപ്പുറം വണ്ടൂർ കാപ്പിൽ പാറശേരിയിലെ ഫസീല (36)യെ കുത്തിക്കൊന്ന ഭർത്താവ് കുന്നുമ്മൽ റഷീദാ (48)ണ് കൃത്യത്തിനുശേഷം പൊട്ടിക്കരഞ്ഞത്. കുത്തേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന ഫസീലയെ ആശുപത്രിയിലെത്തിക്കാൻ അലറിവിളിച്ച് നാട്ടുകാരെ അറിയിച്ചത് റഷീദാണ്. ഇടയ്‌ക്കിടെ മദ്യപാന ശീലമുള്ള റഷീദ് മദ്യപിച്ചുകഴിഞ്ഞാൽ അക്രമാസക്തനാണ്. മാസങ്ങളോളം മദ്യം ഉപയോഗിക്കാതിരിക്കുകയും ഉപയോഗം തുടങ്ങിയാല്‍ 24 മണിക്കൂറും മദ്യലഹരിയിലാവുകയും ചെയ്യും. മദ്യം ഉപയോഗിച്ച് തുടങ്ങിയാല്‍ പിന്നീട് വീട്ടില്‍ അക്രമാസക്തനാണ്. ഇതോടെ ഭാര്യ സ്വന്തം വീട്ടില്‍ പോകും. ദിവസങ്ങള്‍ക്കുശേഷം മദ്യപാനം നിര്‍ത്തി ഭാര്യയെ തിരികെയെത്തിക്കാന്‍ ശ്രമിക്കും. മദ്യപിക്കില്ലെന്ന് ഉറപ്പുനൽകി ഭാര്യയെ തിരികെയെത്തിക്കും. പിന്നീട് മാസങ്ങളോളം നല്ല രീതിയിലാകും. മദ്യപാനം തുടങ്ങുന്നതോടെ വീണ്ടും പഴയപടിയാവും. ഈ ഓണത്തിനുശേഷമാണ് വീണ്ടും മദ്യം ഉപയോഗിച്ചു തുടങ്ങിയത്. നല്ല കുടുംബാന്തരീക്ഷത്തില്‍ ജനിച്ചുവളര്‍ന്ന ഇയാള്‍ മദ്യപാനം തുടങ്ങിയതോടെയാണ് അക്രമരീതിയിലേക്ക് മാറിയത്. ഓണത്തിന് വീട്ടിൽ പോയ ഫസീല തിങ്കളാഴ്ചയാണ് പാറശ്ശേരിയിലെ വസതിയിലേക്ക് വരുന്നത്. സംഭവദിവസം ഫസീല തൊടികപ്പുലത്തെ വീട്ടിൽ മറന്നുവച്ച മൊബൈൽ ചാർജർ ഉമ്മ ആയിഷയോട് വണ്ടൂരിലേക്ക് എത്തിക്കാൻ പറയുകയും ഫസീല വണ്ടൂരിലെത്തി ഇത് വാങ്ങുകയും ചെയ്‌തിരുന്നു. തിരിച്ചു വീട്ടിലെത്തിയശേഷമാണ് കൊലപ്പെട്ടത്. ഫസീലയുടെ ഉപ്പ കുന്നുമ്മൽ പൂങ്കുഴി അബ്ദു പക്ഷാഘാതം വന്ന് കിടപ്പിലാണ്.










0 comments